ആലുവ: ദേശീയപാതയ്ക്ക് സമീപം ഐശ്വര്യ നഗറിലെ അപാർട്ട്മെന്റ് കോമ്പൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ താമസക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഐശ്വര്യ നഗർ സ്വദേശിനി അനില തോമസ് ആണ് മരിച്ചത്. അനില തോമസ് അപാർട്ട്മെന്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കാറിനുള്ളില്‍ മൃതദേഹം ആദ്യം കണ്ടത്.
പിൻസീറ്റില്‍ ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞതായാണ് പ്രാഥമിക വിവരം. കാറിനുള്ളില്‍ ഈച്ചകളെയും കണ്ടെത്തിയിരുന്നു. അനില തോമസ് കാൻസർ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവരമറിഞ്ഞ് ആലുവ പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. മരണകാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
SUMMARY: Young woman found dead inside a car in Aluva















