എയ്റോ ഇന്ത്യ; സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി. ഗാന്ധി കൃഷി വിജ്ഞാന കേന്ദ്ര (ജികെവികെ) കാമ്പസിനുള്ളിൽ ഒരേസമയം 5,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുമെന്ന് സിറ്റി പോലീസ് പറഞ്ഞു. കൂടാതെ, പാർക്കിംഗ് ഏരിയയിൽ നിന്ന് ഷോ വേദിയിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിന് സൗജന്യ ബിഎംടിസി ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ നിന്ന് വേദിയിലേക്ക് ആളുകളെ എത്തിക്കുന്നതിന് 180 പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ കൂടുതൽ അഗ്നി സുരക്ഷാ നടപടികളും സജ്ജീകരിച്ചിട്ടുണ്ട്.

നഗരത്തിലെ പ്രധാന പത്ത് സ്ഥലങ്ങളിൽ നിന്ന് എയ്റോ ഇന്ത്യ നടക്കുന്ന വേദിയിലേക്ക് ബിഎംടിസി എസി ബസ് സർവീസും ഉണ്ടായിരിക്കും. വോൾവോ എസി ഉൾപ്പെടെയുള്ള ബസുകളാണ് യാത്രയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്. കെംപെഗൗഡ ബസ് സ്റ്റേഷൻ (മജസ്റ്റിക്), ഹെബ്ബാൾ, ശിവാജിനഗർ, കെംഗേരി, ഐടിപിഎൽ, ബനശങ്കരി ബിഡിഎ കോംപ്ലക്സ്, വിജയനഗർ ടിടിഎംസി, ഓറിയോൺ മാൾ രാജാജിനഗർ, ഇലക്‌ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് കാമ്പസ് തുടങ്ങിയ 10 സ്ഥലങ്ങളിൽ നിന്നാണ് എയ്‌റോ ഇന്ത്യ പ്രത്യേക ബസുകൾ സർവീസ് നടത്തുക.

TAGS: PARKING ARRANGEMENT
SUMMARY: Special Parking Arrangements in Bengaluru amid aero India

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ...

3,000 തൊഴിലവസരങ്ങൾ; കോലാറിൽ 1,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം

ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ വേമഗലിൽ 1,000 കോടി രൂപയുടെ പുതിയ...

അതുരാലയത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി കേരളസമാജം

ബെംഗളൂരു: മേടഹള്ളിയിലെ ഡ്രീം ഇന്ത്യ നെറ്റ്‌വർക്ക് കെയർ ഹോമിന് ഓക്സിജൻ കൺസന്റേറ്റർ...

‘കന്നഡിഗർക്ക് പ്രഥമ പരിഗണന’: തദ്ദേശീയർക്ക് ജോലി നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങൾ കന്നഡിഗരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് കണ്ടാൽ കർശന...

വി.എം. സുധീരനെതിരായ വ്യാജവാർത്ത; കേസെടുത്ത് സൈബർ പോലിസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ...

പ്രശസ്ത പാചക വിദഗ്ധന്‍ ഷെഫ് ദാമോദരന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത പാചക വിദഗ്ധനും സെലിബ്രിറ്റി ഷെഫുമായ ദാമോദരന്‍ അന്തരിച്ചു. 72...

തൃശൂരിൽ രാപ്തിസാഗർ എക്സ്പ്രസിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം, യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി

തൃശൂർ: തൃശൂർ ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ കോച്ചിൽ തീപിടിത്തം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക്...

പിഎസ്‌സി ചെയർമാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബൈ​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ...

Related Articles

Popular Categories