ഐ.എൻ.എൽ. ദേശീയ കൺവെൻഷൻ മൂന്നിന് ബെംഗളൂരുവിൽ

ബെംഗളൂരു : ഐ.എൻ.എൽ. സ്ഥാപകനേതാവ് ഇബ്രാഹിം സുലൈമാൻ സേഠിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ നവംബർ മൂന്നിന് ബെംഗളൂരുവിൽ നടക്കും.

കാമരാജ് റോഡിലെ കച്ചി മേമൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കർണാടക സ്പീക്കർ യു.ടി. ഖാദർ, ഭവന-വഖഫ് വകുപ്പുമന്ത്രി സമീർ അഹമ്മദ് ഖാൻ, ഐ.എൻ.എൽ. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ജോൺ ബ്രിട്ടാസ് എം.പി., ഡോ. കെ.ടി. ജലീൽ എം.എൽ.എ., മുൻ കേന്ദ്രമന്ത്രിമാരായ ആർ. റഹ്‌മാൻ ഖാൻ, സി.എം. ഇബ്രാഹിം, ഗുൽബർഗ എം.എൽ.എ. കനീസ് ഫാത്തിമ, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ., ടി.പി. ചെറൂപ്പ, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് സേഠ്‌ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽനിന്ന് 600 പേരുൾപ്പെടെ 1500 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ ശിവജിനഗറിലെ ഗുലിസ്ഥാൻ കൺവെൻഷൻ സെന്ററിൽ പാർട്ടി ദേശീയ കൗൺസിൽ യോഗം ചേരും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനംചെയ്യും. പോഷക ഘടകങ്ങളുടെ ശാക്തീകരണത്തിനായി പദ്ധതി ആവിഷ്‌കരിക്കും. വനിതാവിഭാഗം കൗൺസിൽ ചേർന്ന് ദേശീയ കമ്മിറ്റി വിപുലീകരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സെക്രട്ടേറിയറ്റ് അംഗം ശോഭ അബൂബക്കർ, സ്വാഗതസംഘം ചെയർമാൻ എ.എം. ഷാജഹാൻ സേട്ട്, തസ്‌നീം ഇബ്രാഹിം, ടി.ടി. സാലിഹ്, നസീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Hot this week

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹം: ദുരൂഹതയില്ലെന്ന് പോലീസ്

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ വസ്തുവിൽ...

നീറ്റ് പുഃനപരീക്ഷ നാളെ; കർശന നടപടികളുമായി സർക്കാർ

ന്യൂഡല്‍ഹി: വിവാദങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്...

ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ...

ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവുമായി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്...

‘മില്‍മ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്സ്‌ആപ്പില്‍ തട്ടിപ്പ്; ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് മില്‍മയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന 'വാര്‍ഷികാഘോഷ സമ്മാന പദ്ധതി' സന്ദേശങ്ങള്‍...

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള വൈറസ് ബാധയില്ലെന്ന്...

ആഗോള വിപണയില്‍ ഇന്ധനവില കുറഞ്ഞു; പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും കുറച്ച്‌ പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് മിഡില്‍ ഈസ്റ്റില്‍ സംഘർഷങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഹൊർമൂസ്...

പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാലിടറി വീണ യുവാവിന് ദാരുണാന്ത്യം

പൂനെ: പിറന്നാള്‍ ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കും പ്രതിശ്രുത വധുവിനും ഒപ്പം ലോഹഗഡ് കോട്ട...

Related Articles

Popular Categories