ഐപിഎൽ 2024; പുതിയ റെക്കോർഡുമായി വിരാട് കോഹ്ലി

ഐപിഎല്ലിൽ പുതിയ റെക്കോർഡുമായി ആർസിബി താരം വിരാട് കോഹ്ലി. റൺവേട്ട തുടരുന്ന വിരാട് കോഹ്ലി നടപ്പു സീസണിൽ 500 റൺസ് പിന്നിട്ടു. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പുറത്താകാതെ 70 റൺസെടുത്തതോടെയാണ് 500ലെത്തിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയ വിൽ ജാക്സിന്റെയും കോഹ്‌ലിയുടെയും ബലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടി.

ഇത് ഏഴാം തവണയാണ് വിരാട് കോഹ്ലി ഐപിഎല്ലിൽ 500 റൺസ് പിന്നിടുന്നത്. ഏറ്റവും കൂടുതൽ തവണ ഈ നാഴികകല്ല് പിന്നിടുന്ന താരം എന്ന റെക്കോർഡും താരത്തിനുണ്ട്. നേരത്തെ ഏഴു തവണ 500 റൺസ് നേടിയ ഡേവിഡ് വാർണർക്ക് ഒപ്പമാണ് കോഹ്‌ലി ഈ റെക്കോഡ് പങ്കിടുന്നത്.

ഈ സീസണിൽ ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും ഉൾപ്പെടെ 71.43 ശരാശരിയിലാണ് 500 റൺസിലെത്തിയത്. 147.49 സ്ട്രൈക്ക് റേറ്റുണ്ട്. 418 റൺസുമായി സായ് സുദർശനാണ് ഈ സീസണിൽ രണ്ടാമത് നിൽക്കുന്നത്. സഞ്ജു സാംസൺ 385 റൺസുമായി മൂന്നാം സ്ഥാനത്താണ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുട്യൂബ് ലൈവില്‍ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ യൂട്യൂബർ 'തൊപ്പി' എന്ന...

മൂവാറ്റുപുഴയിൽ ഗോഡൗണിന്റെ ലിഫ്റ്റ് പൊട്ടിവീണ് 19 കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണ് തൊഴിലാളിയായ...

വൈദ്യുതി ഉൽപാദനത്തിനായി 85 ലക്ഷം ടൺ അധിക കൽക്കരി

ബെംഗളൂരു: വരൾച്ചയും മഴക്കുറവും മൂലം ജലവൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി...

മൈ ചർച്ച് ആശ്രയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളുരു: മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചന്ദാപുര ഗിലേജിൽ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ആലക്കോട് കുഴികണ്ടത്തിൽ പുത്തൻ പുരയിൽ കെ.എം. സജിയുടെ മകൻ...

വായന മനുഷ്യനെ ഉന്നത മാനുഷിക മൂല്യങ്ങളിലേക്ക് നയിക്കും: ഡോ. കെ. എസ്. രവികുമാർ

ബെംഗളൂരു: നിലപാടുകളുടെ ആവിഷ്ക്കാരമാണ് നിരൂപകരും എഴുത്തുകാരും നിർവ്വഹിക്കുന്നതെന്നും, വായന, ഉന്നത മാനുഷിക...

വ്യാജമരുന്ന് റാക്കറ്റ്; പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന വ്യാജമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിലൊരാളായ ആർ. പ്രാശാന്ത് ബാബുവിനെ...

ആയുഷ്മാൻ ആയുർവേദ ഇനി ചെന്നൈയിലും

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ പ്രമുഖ ആയുർവേദ ആശുപത്രി ശൃംഖലയായ ആയുഷ്മാൻ ആയുർവേദയുടെ...

Related Articles

Popular Categories