വായന മനുഷ്യനെ ഉന്നത മാനുഷിക മൂല്യങ്ങളിലേക്ക് നയിക്കും: ഡോ. കെ. എസ്. രവികുമാർ

ബെംഗളൂരു: നിലപാടുകളുടെ ആവിഷ്ക്കാരമാണ് നിരൂപകരും എഴുത്തുകാരും നിർവ്വഹിക്കുന്നതെന്നും, വായന, ഉന്നത മാനുഷിക മൂല്യങ്ങളിലേക്ക് വഴിനടത്തുമെന്നും ഡോ കെ എസ് രവികുമാർ. കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംവാദത്തിൽ “എഴുത്തിന്റെയും നിരൂപണത്തിന്റെയും വർത്തമാനം” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരൂപണം പൊതുവെ നടക്കുന്നത് പൊതു സാമാന്യ ബോധത്തിന്റെ അളവുകോൽ വെച്ചാണ്. ചലച്ചിത്ര ഗാന മത്സരത്തിൽ നല്ല വണ്ണം പാടുന്നവർക്ക് കയ്യടിയും അല്ലാത്തവർക്ക് കൂക്കി വിളിയും കിട്ടുന്നതിന് സമമായ ഇടപെടലാണ് നിരൂപണം നിർവ്വഹിക്കുന്നത്. വളരെ അപകടകരമായ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇങ്ങനെയുള്ള കാലത്തെ പ്രതിരോധിക്കാൻ മനുഷ്യർക്ക് നിലപാട് വേണം. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് വ്യക്തമായ ധാരണയും നിലപാടും ഉണ്ടാവണം. വായനയിലൂടെയും ചിന്തയിലൂടെയും ആർജ്ജിച്ച നിലപാട് അനുസരിച്ചാണ് നിരൂപകൻ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവിധ അധികാരങ്ങൾക്കുമതിരെ പ്രതിരോധം തീർക്കുക എന്നതാണ് എഴുത്തിന്റെയും വിമർശനത്തിന്റെയും അടിസ്ഥാന ശക്തി. അധികാര ഘടന കുടുംബത്തിൽ അടക്കമുണ്ട്. അധികാരത്തിനെതിരെയുള്ള പ്രതിരോധം എല്ലായിടത്തും ഉണ്ടാവണം. അപരൻ എന്ന് മുദ്രകുത്തി വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് തള്ളിക്കളയുന്ന, റേഷൻ കാർഡ് നൽകാതിരിക്കുന്ന, വ്യവസ്ഥക്കെതിരെ, എല്ലാ വിധ അനീതിക്കുമെതിരെ നിലപാട് കൊണ്ട് പ്രതിരോധിക്കുന്നവരാണ് നിരൂപകരും എഴുത്തുകാരും എന്ന് ഡോ രവികുമാർ പറഞ്ഞു.

📷 പി വി ഷാജികുമാര്‍

മാറ്റി നിർത്തപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ജീവിതമാണ് തന്നെക്കൊണ്ട് കഥകൾ എഴുതിക്കുന്നതെന്നും കഥകളില്ലാതെ ജീവിതമില്ലെന്നും ഓരോ അനുഭവങ്ങളിലും കഥകൾ ഉണ്ടെന്നും പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും കഥാകാരനുമായ പി വി ഷാജികുമാർ പറഞ്ഞു.

തുടർന്ന് നടന്ന സംവാദം പ്രശസ്ത നിരൂപകനായ സുധാകരന്‍ രാമന്തളി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, എഡുകേഷണൽ സെക്രട്ടറി കെ ചന്ദ്രശേഖരൻ നായർ എന്നിവർ യഥാക്രമം ഡോക്ടർ കെ എസ് രവി കുമാറിനെയും, പി വി ഷാജി കുമാറിനെയും പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, ഡോ. രാജന്‍, വി.കെ. സുരേന്ദ്രന്‍, ശാന്തകുമാര്‍ എലപ്പുള്ളി, കെ.ആര്‍. കിഷോര്‍, എസ്.കെ. നായര്‍, പീറ്റര്‍ ജോര്‍ജ്, ടി ഇ കലിസ്റ്റസ്, സി. ചക്രപാണി എന്നിവര്‍ സംവാദത്തിൽ പങ്കെടുത്തു.

മേധ എസ്. നായര്‍, അമൃത ലക്ഷ്മി, സൗദ അബ്ദുൾ റഹ്മാന്‍, റാണി ശശികുമാര്‍, അനിത മധു, സംഗീത രാമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ അരിക്കത്ത്, വി.കെ ഗോപി വാര്യര്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു. ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറി ജോണി പി സി എന്നിവർ അതിഥികൾക്ക് പൂച്ചെണ്ടു നൽകി. വൈസ് പ്രസിഡന്‍റ് എം.പി. വിജയന്‍ നന്ദി രേഖപ്പെടുത്തി.
SUMMARY: Kerala Samajam Dooravaninagar literature programme

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ആലക്കോട് കുഴികണ്ടത്തിൽ പുത്തൻ പുരയിൽ കെ.എം. സജിയുടെ മകൻ...

വ്യാജമരുന്ന് റാക്കറ്റ്; പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന വ്യാജമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിലൊരാളായ ആർ. പ്രാശാന്ത് ബാബുവിനെ...

ആയുഷ്മാൻ ആയുർവേദ ഇനി ചെന്നൈയിലും

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ പ്രമുഖ ആയുർവേദ ആശുപത്രി ശൃംഖലയായ ആയുഷ്മാൻ ആയുർവേദയുടെ...

ബെംഗളൂരുവിൽ പ്രഭാതസവാരിക്കിടെ 60-കാരനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുലർച്ചെ റോഡിൽ പ്രഭാതസവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന കുത്തിക്കൊന്നു. മൈസൂരു...

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ആലക്കോട് കുഴികണ്ടത്തിൽ പുത്തൻ പുരയിൽ കെ.എം. സജിയുടെ മകൻ...

വ്യാജമരുന്ന് റാക്കറ്റ്; പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന വ്യാജമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിലൊരാളായ ആർ. പ്രാശാന്ത് ബാബുവിനെ...

ആയുഷ്മാൻ ആയുർവേദ ഇനി ചെന്നൈയിലും

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ പ്രമുഖ ആയുർവേദ ആശുപത്രി ശൃംഖലയായ ആയുഷ്മാൻ ആയുർവേദയുടെ...

ബെംഗളൂരുവിൽ പ്രഭാതസവാരിക്കിടെ 60-കാരനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുലർച്ചെ റോഡിൽ പ്രഭാതസവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന കുത്തിക്കൊന്നു. മൈസൂരു...

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

Related Articles

Popular Categories