കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ 19 കാരിക്ക് പീഡനം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിക്ക് പീഡനം. 19 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാനസികാരോഗ്യകേന്ദ്രത്തില്‍ പ്ലംബിങ്ങ് ജോലിക്കെത്തിയ ആളായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

ഭയന്ന് പെണ്‍കുട്ടി ഒച്ചവച്ചതോടെ, സംഭവം പുറത്തറിഞ്ഞു. നിലവില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാവാനുണ്ടെന്നും ഇതിനുശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here