പിജിയിൽ യുവതിയുടെ കൊലപാതകം; സ്ഥാപന ഉടമകൾക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ വെച്ച് നടന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമകൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. കോറമംഗലയിലെ വെങ്കട്ട റെഡ്ഡി ലേ ഔട്ടിൽ സ്ഥിതി ചെയ്യുന്ന ഭാർഗവി സ്റ്റേയിംഗ് ഹോംസ് ഫോർ ലേഡീസ് എന്ന പിജി അക്കമഡേഷൻ്റെ ഉടമകളായ എം ശ്യാംസുന്ദർ റെഡ്ഡി, ഭാര്യ ഭാർഗവി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ജൂലൈ 24നാണ് പിജിയിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി കൃതി കുമാരി (22) കൊല്ലപ്പെട്ടത്. രാത്രി ഹോസ്റ്റലിൽ കയറിയ അക്രമി യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കൃതിയുടെ സുഹൃത്ത് അറസ്റ്റിലായിരുന്നു.

കൊലപാതകം നടന്ന ദിവസം രാത്രി 11 മണിയോടെ പിജിയുടെ പ്രവേശന കവാടം തുറന്നിരുന്നുവെന്നും സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. താമസക്കാർക്കുള്ള ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയെങ്കിലും അതും ഉപയോഗിച്ചില്ല. ഈ സുരക്ഷാ വീഴ്ചകൾ കൊലപാതകത്തിൽ പ്രതിയെ സഹായിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

TAGS: BENGALURU | CRIME
SUMMARY: Bengaluru PG murder: Paying Guest owners booked for security lapses

Hot this week

കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു....

ബഹ്റൈനിലെ വിമാനത്താവളം അടച്ചു: യാത്ര റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ബഹ്റൈൻ വിമാനത്താവളം അടച്ചതിനെ തുടർന്ന് നെടുമ്പാശേരിയില്‍ നിന്നും ബഹറൈനിലേക്കുള്ള വിമാനം...

കൊല്ലത്ത് 10 വയസുകാരനെ പൊള്ളലേല്‍പ്പിച്ചെന്ന് ആരോപണം

കൊല്ലം: മൈനാഗപ്പള്ളിയില്‍ 10 വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചെന്ന് പരാതി. ജില്ലാ ആശുപത്രിയില്‍...

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒരു മരണം; നിരവധിപേർക്ക് പരുക്ക്

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ...

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ...

ഡൽഹിയിൽ റസ്റ്ററന്റിൽ വൻതീപ്പിടിത്തം; 20 പേർക്ക് ദാരുണാന്ത്യം, 11 പേർ പൊള്ളലേറ്റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ മാൽവിയ നഗർ പ്രദേശത്തെ റസ്റ്ററന്റിൽ തീപ്പടർന്ന് 20...

കെഎന്‍എസ്എസ് ഫുട്ബോൾ മത്സരം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മത്തികരെ കരയോഗം സംഘടിപ്പിച്ച ജ്വാല...

കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം

കുവൈത്ത്: സമാധാചർച്ചകൾ വഴിമുട്ടിനിൽക്കെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ...

Related Articles

Popular Categories