പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പീച്ചി ഡാമിന്റെ റിസർവോയറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25) യുടെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ബുധനാഴ്‌ച വൈകുന്നേരം 6.30-ന് രണ്ട്‌ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

എറണാകുളം മഹാരാജാസ് കോളേജിലെ എം.എസ്‌സി. ബോട്ടണി വിദ്യാർഥിയും എസ്.എഫ്.ഐ.യുടെ കോളേജ് യൂണീറ്റ് സെക്രട്ടറിയുമാണ് യഹിയ. കേരള വനഗവേഷണസ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാൻ എത്തിയതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here