പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; കായിക പരിശീലകനെതിരെ കേസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കായിക കോച്ചിനെതിരെ കേസ്. മാണ്ഡ്യ പാണ്ഡവപുര താലൂക്കിലെ യോഗേഷ് ആണ് പ്രതി. താലൂക്കിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥിനികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. സംഭവം പുറത്ത് പറഞ്ഞാൽ പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഇരയായ നാല് പെൺകുട്ടികളുടെ രക്ഷിതാക്കൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കത്തെഴുതുകയും പ്രതി യോഗേഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ശിശു സംരക്ഷണ ഓഫീസർ കത്ത് പോലീസിന് കൈമാറുകയായിരുന്നു. കത്തിൻ്റെ അടിസ്ഥാനത്തിൽ ശിശുസംരക്ഷണ സമിതി ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി മറ്റ്‌ പെൺകുട്ടികളുമായി സംസാരിച്ചു.

പരാതിക്കാരെ കൂടാതെ മറ്റ് പെൺകുട്ടികളെയും യോഗേഷ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പിന്നീട് കണ്ടെത്തി. അതേസമയം യോഗേഷ് അംഗീകൃത കായിക കോച്ച് അല്ലെന്നും, സ്കൂളിലെ മുൻ വിദ്യാർഥി ആണെന്നും സ്കൂൾ അധികൃതർ വെളിപ്പെടുത്തി. യോഗേഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

TAGS: KARNATAKA | POCSO CASE
SUMMARY: Sports trainer booked on charges of assaulting minors

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 14 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും മഴ മുന്നറിപ്പ്...

കെഎൻഎസ്എസ് കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി പിതൃതര്‍പ്പണം...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച 

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക്...

ഒന്നിലധികം വോട്ടര്‍ ഐഡി കൈവശംവെച്ചെന്ന പരാതി; നടന്‍ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍...

കാസറഗോഡ് കെഎസ്‌ഇബി ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മടിക്കൈയില്‍ വൈദ്യുത പോസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്‌ഇബി ജീവനക്കാരൻ...

നന്ദഗോവിന്ദം ഭജൻസ് നാളെ മൈസൂരുവില്‍

ബെംഗളൂരു: കേരളക്കരയാകെ പ്രായഭേദമന്യേ ജനങ്ങൾക്കിടയിൽ തരംഗമായി മാറിക്കഴിഞ്ഞ നന്ദഗോവിന്ദം ഭജൻസ് ആദ്യമായി...

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്യാൻ...

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

കൊല്ലം: ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട്...

Related Articles

Popular Categories