ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കദിരയ്യനപാളയ സ്വദേശി രത്തൻ കുമാർ (32) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഓൾഡ് മദ്രാസ് റോഡിലാണ് അപകടമുണ്ടായത്. ബിഡിഎ കോംപ്ലക്‌സിന് സമീപമുള്ള സർവീസ് റോഡിൽ ബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

വലതുവശത്ത് നിന്ന് ബസിനെ മറികടക്കാൻ ശ്രമിച്ച കുമാറിന്റെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബിഎംടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് തെറ്റുള്ളതായി വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഓൾഡ് മദ്രാസ് റോഡ് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Scooty rider dies after coming under BMTC bus in Bengaluru

LEAVE A REPLY

Please enter your comment!
Please enter your name here