ബെംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഇടുക്കി തൂക്കുപാലം കല്ലാർ പട്ടം കോളനിയിൽ റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ ജി. സുനിലിൻ്റെ മകൻ ദേവനന്ദൻ (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.45 ന് സോലദേവനഹള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് മുകളിലാണ് ദേവനന്ദനെ വീണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് സപ്തഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സക്കായി ഹെബ്ബാൾ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും ഇന്ന് പുലർച്ചെ 1.30 ഓടെ മരണപ്പെടുകയായിരുന്നു.

രാവിലെ മജെസ്റ്റിക്കിലെ കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽ നിന്നും സോലദേവനഹള്ളി സ്റ്റേഷനിലേക്ക് കയറിയതായിരുന്നു. അബദ്ധത്തിൽ വീണതാണെന്നാണ് നിഗമനം. വിവരമറിഞ്ഞ് ബന്ധുക്കൾ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. പി.ജി. പഠനം പൂർത്തി യാക്കിയ ദേവനന്ദൻ സിവിൽ സർവീസ് കോച്ചിംഗിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. നേരത്തെ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കളെ കാണാന്‍ ആണ് നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. മൃതദേഹം ശിവാജി നഗർ ബൗറിംങ് ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. മാതാവ്: അനിതാ കുമാരി. സഹോദരി: ഡോ. ദേവി സുനിൽ (ജർമ്മനി).
<BR>
TAGS : ACCIDENT | TRAIN
SUMMARY : A Malayali youth died after falling from a train in Bengaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ബെംഗളൂരു: ബെൽ സർക്കിളിന് സമീപം സ്ഥാപിച്ചിരുന്ന ഹിന്ദി ബോർഡ് പ്രതിഷേധത്തിനിടെ നശിപ്പിച്ച...

രാജകീയ ജയവുമായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ; മെക്‌സിക്കോ എതിരാളികള്‍

അറ്റ്‌ലാന്റ:  ഇഗ്ലണ്ടിന് പ്രീ ക്വാർട്ടർ പ്രവേശനം.ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം...

സെനഗലിനെ കീഴടക്കി ബെൽജിയം പ്രീക്വാർട്ടറിൽ

സിയാറ്റിൽ: ഫിഫ ലോകകപ്പ് റൗണ്ട് 32 പോരാട്ടത്തിൽ ബെൽജിയത്തിന്ജ ഉജ്ജ്വല വിജയം. സിയറ്റിൽ...

കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും  തിരുവനന്തപുരത്തേക്കുള്ള 6 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഓഗസ്റ്റ്...

കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന്...

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന്...

Related Articles

Popular Categories