മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ ആലപ്പുഴയില്‍ പിടിയില്‍

കൊച്ചി: മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തു നിന്നാണ് അറസ്റ്റിലാകുന്നത്. കൊല്ലത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. പശ്ചിമഘട്ട പ്രത്യേക കമ്മിറ്റി അംഗമാണ്.

കണ്ണൂര്‍ ജില്ലയിലെ അമ്പായത്തോട് ജംഗ്ഷനില്‍ മൊയ്തീന്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ തോക്കുമായി വന്ന് നിരോധിത സംഘടനയുടെ പ്രവര്‍ത്തനം നടത്തിയ കേസിലാണ് അറസ്റ്റ്.

2014 മുതല്‍ വിവിധ കേസുകളില്‍പെട്ട് ഒളിവിലായ ഇയാള്‍ നിലവില്‍ 36 കേസുകളില്‍ പ്രതിയാണ്. 2019ല്‍ വൈത്തിരിയില്‍ വച്ച് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് സി.പി. ജലീലിന്‍റെ സഹോദരനാണ് ഇയാള്‍. ഇയാളുടെ മറ്റു സഹോദരങ്ങളായ സി.പി. റഷീദും സി.പി. ഇസ്മായിലും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്.

നക്സല്‍ബാരി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെ ഇയാളുടെ വലതു കൈപ്പത്തി നഷ്ടപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിന്‍റെ  ചുമതലയുള്ള മാവോയിസ്റ്റ് നേതാവാണ് മൊയ്തീന്‍.
<br>
TAGS : MAOISTS ARRESTED
SUMMARY : Maoist leader CP Moideen arrested in Alappuzha

Hot this week

സിബിഎസ്ഇ പുനർ മൂല്യനിർണയം: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി...

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

ഹിമാചലിൽ ശക്തമായ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി...

‘പാറ്റ’ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ...

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

Related Articles

Popular Categories