മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മാഗഡി റോഡിലെ ഹൊസഹള്ളി മെട്രോ സ്‌റ്റേഷനിൽ രാത്രി 8.56നായിരുന്നു സംഭവം. ബെംഗളുരു സ്വദേശിയായ സാഗർ (30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ സാഗറിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ബിഎംആർസിഎല്ലിൻ്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത്‌ ചവാൻ പറഞ്ഞു.

സംഭവത്തെ തുടർന്ന് ഇത് പർപ്പിൾ ലൈനിലെ മെട്രോ ട്രെയിൻ ഗതാഗതം അരമണിക്കൂറിലേറെ തടസപ്പെട്ടു. കെഎസ്ആർ ബെംഗളൂരു, മഗഡി റോഡ്, ഹൊസഹള്ളി, വിജയനഗർ, അത്തിഗുപ്പെ, ദീപാഞ്ജലി നഗർ എന്നീ ആറ് മെട്രോ സ്റ്റേഷനുകളിൽ 30 മിനിറ്റിലധികം ട്രെയിൻ സർവീസ് ബിഎംആർസിഎൽ നിർത്തിവച്ചു. രാത്രി 9.30 ഓടെ മുഴുവൻ പർപ്പിൾ ലൈനിലും ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. സാഗർ ഏറെക്കാലമായി വിഷാദരോഗത്തിലായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) എസ്. ഗിരീഷ് പറഞ്ഞു.

TAGS: BENGALURU UPDATES| NAMMA METRO
SUMMARY: Passenger tries to end life in metro station

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ്; വനിതാ റിലേയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. കിരണ്‍ പഹല്‍,...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വർ...

ഡ്രിങ്ക് ആൻഡ് ഡ്രൈവ്, ഒരു അനാവശ്യ ത്രില്ലര്‍; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിനെ ട്രോളി കേരള...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് 18 യുഡി.എഫ് 19 സീറ്റുകളില്‍ വിജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി...

വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു....

മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി...

മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തൃപ്രയാർ സ്വദേശി വിനീത് മുരളി (38) ബെംഗളൂരുവില്‍ അന്തരിച്ചു....

Related Articles

Popular Categories