മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസഡർ

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെസിഎല്‍) ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍. ക്രിക്കറ്റ് പ്രേമിയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്‍റെ മുൻ ക്യാപ്റ്റനുമായിരുന്ന മോഹന്‍ലാല്‍ കൂടി എത്തുന്നത്തോടെ പുതിയൊരു ക്രിക്കറ്റ് തുടക്കത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്.

ഐപിഎല്‍ മാതൃകയില്‍ മലയാളി താരങ്ങളുള്‍പ്പെട്ട ആറ് ടീമുകള്‍ അണിനിരക്കുന്ന ട്വന്‍റി-20 ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ 2 മുതല്‍ 19 വരെ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. 60 ലക്ഷം രൂപയാണ് ലീഗിലെ സമ്മാനത്തുക. രണ്ട് മത്സരങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുക. ലീഗിന്‍റെ ഇടവേളയില്‍ മലയാളി വനിത ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും.

ടീം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസരം ജൂലൈ 15 വരെയാണ്. ഒട്ടേറെ മുന്‍നിര കമ്പനികളും ബ്രാന്‍ഡുകളും ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനും ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നതിനുമായി ഇതിനകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കെസിഎല്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍ അറിയിച്ചു.

TAGS: SPORTS | KERALA CRICKET LEAGUE
SUMMARY: Mohanlal to be brand ambassador for Kerala cricket league

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധന. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്...

കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി; കൊലക്കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് രണ്ടര വർഷം

ബെംഗളൂരു: കൊലചെയ്യപ്പെട്ടെന്ന് കരുതിയിരുന്ന യുവതി വർഷങ്ങൾക്കുശേഷം ജീവനോടെ തിരിച്ചെത്തി. പാണ്ഡവപുര സ്വദേശിനിയായ...

വായിലിട്ട പടക്കം പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഢിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം

റായ്‌പൂർ: ഛത്തീസ്ഗഢിൽ പടക്കം വായിലിട്ട് കടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ സീതാപൂർ...

ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

കണ്ണൂർ: ഇന്ത്യന്‍ സൈന്യത്തില്‍ അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 കാരന്‍ ടര്‍ഫില്‍...

ചെറിയ ഉള്ളി വില സര്‍വകാല റെക്കോര്‍ഡിലേക്ക്; കിലോയ്ക്ക് 200 രൂപ

കോയമ്പത്തൂര്‍:  കോയമ്പത്തൂര്‍ വിപണിയില്‍ ചെറിയ ഉള്ളി വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡ് നിലയിലെത്തി....

മലപ്പുറത്ത് വീണ്ടും ഷിഗല്ല; അങ്ങാടിപ്പുറത്ത് നാലുവയസ്സുകാരന് കൂടി രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തു. അങ്ങാടിപ്പുറം...

മോഷണം, കൊലപാതകശ്രമം ഉൾപ്പെടെ 17 കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മോഷണം, കൊലപാതകശ്രമം, പണം തട്ടിയെടുക്കൽ, കവർച്ച തുടങ്ങി 17-ലേറെ...

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമര്‍ശം; കങ്കണ റണാവത്തിനെതിരേ കേസ്

ഷിംല: ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള വിവാദ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ ബിജെപി എംപിയും...

Related Articles

Popular Categories