യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെര്‍ബിയ്ക്ക് അടുത്താണ് സംഭവം. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് മരിച്ചത്.

നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജോര്‍ജ്- റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്.

LEAVE A REPLY

Please enter your comment!
Please enter your name here