യെലഹങ്കയിൽ പുള്ളിപ്പുലിയെ കണ്ടെത്തി; ജാഗ്രത പാലിക്കണമമെന്ന് വനം വകുപ്പ്

ബെംഗളൂരു: യെലഹങ്കയിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ബുധനാഴ്ചയാണ് പുള്ളിപ്പുലിയെ കണ്ടതായി പ്രദേശവാസികൾ വനം വകുപ്പിനെ അറിയിച്ചത്. ഇതേതുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. പുലിയെ പിടികൂടാൻ വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി.

യെലഹങ്ക ഹുനസമരനഹള്ളി പ്രദേശത്താണ് പുള്ളിപ്പുലിയെ കണ്ടതെന്നാണ് വിവരം. പ്രദേശത്ത് കഴിഞ്ഞ മാസവും പുള്ളിപ്പുലിയെ കണ്ടിരുന്നു. എന്നാൽ ദിവസങ്ങളോളം വനം വകുപ്പ് കെണി വെച്ചിട്ടും പുലിയെ പിടികൂടാനായിരുന്നില്ല. മുൻകരുതലെന്ന നിലയിൽ പ്രദേശത്ത് രാത്രികാല പട്രോളിംഗും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് യെലഹങ്ക റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. പുഷ്പലത അറിയിച്ചു.

TAGS: BENGALURU | LEOPARD
SUMMARY: Leopard spotted again in Bengaluru

LEAVE A REPLY

Please enter your comment!
Please enter your name here