വ്ലോഗർ ജുനൈദിന്റെ മരണം: അസ്വാഭാവികതയില്ലെന്ന് പോലീസ്

മലപ്പുറം: വ്ലോഗർ ജുനൈദിന്‍റെ അപകട മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ ശ്രദ്ധേയനായ വഴിക്കടവ് ആലപ്പൊയിൽ ചോയത്തല വീട്ടിൽ ജുനൈദ് (34) വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയിൽ അപകടത്തിൽപ്പെടുന്നത്. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്. മഞ്ചേരിയിൽനിന്നും വഴിക്കടവിലെ വീട്ടിലേക്ക് പോകുമ്പേഴാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.

സംഭവത്തിന് പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കംനിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇയാൾക്കെതിരെ നേരത്തേ പീഡന പരാതിയുണ്ടായിരുന്നു. എന്നാൽ, ഇത് ഒത്തുതീർപ്പാക്കിയതാണെന്ന് പോലീസ് വ്യക്തമാക്കി. ജുനൈദ് അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നുവെന്ന വിവരം അപകടത്തിന് തൊട്ടുമുമ്പ് പോലീസ് കൺട്രോൾ റൂമിൽ ലഭിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
<br>
TAGS : VLOGGER | DEATH | MALAPPURAM
SUMMARY : Vlogger Junaid’s death: Police say nothing unusual

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹി പോലിസിന് തിരിച്ചടി; ഐഷി ഘോഷിന്റെ വാറന്റ് റദ്ദാക്കി കോടതി

ഡല്‍ഹി: എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ വേട്ടയാടിയ ഡല്‍ഹി...

വയനാട്ടില്‍ 60 കിലോമീറ്റര്‍ സോളാര്‍ ഫെൻസിങ് സ്ഥാപിക്കും: വനം മന്ത്രി ഷിബു ബേബി ജോണ്‍

വയനാട്: കേരളത്തില്‍ മനുഷ്യ-വന്യജീവി സംഘർഷങ്ങള്‍ ഏറ്റവും രൂക്ഷമായി തുടരുന്ന വയനാട് ജില്ലയില്‍...

ലോങ് ജംമ്പിൽ മുരളി ശ്രീശങ്കറിന് തുടര്‍ച്ചയായ രണ്ടാം വെള്ളി; ചരിത്രം കുറിച്ച്‌ മലയാളി താരം

ഗ്ലാസ്കോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ ഇന്ത്യയുടെ മലയാളി താരം എം.ശ്രീശങ്കറിന്...

രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയാകാൻ ജഗദീഷ് അഫാലെ

ലഖ്‌നൗ: അയോധ്യ സംഭാവന തട്ടിപ്പിന് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 600 രൂപ വർധിച്ച്‌...

നാടുറങ്ങാത്ത നാടകരാവുകൾ; പുസ്തക ചർച്ച ഓഗസ്റ്റ് എട്ടിന്

ബെംഗളൂരു: എഴുത്തുകാരനും പ്രഭാഷകനുമായ കെ ആർ കിഷോർ രചിച്ച നാടുറങ്ങാത്ത നാടകരാവുകൾ...

അനിൽ തിരുമംഗലത്തിന്റെ നാടക സമാഹാരം ‘ഏകം’; പ്രകാശനം ഓഗസ്റ്റ് രണ്ടിന്

ബെംഗളൂരു: എഴുത്തുകാരനും സംവിധായകനുമായ അനില്‍ തിരുമംഗലത്തിന്റെ ഒമ്പത് ഏകപാത്ര നാടകങ്ങളുടെ സമാഹാരമായ 'ഏകം'...

ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്ന സുരേഷ് അടക്കം ആറുപേര്‍ പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ

കൊച്ചി: ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസില്‍ സി.ബി.ഐ...

Related Articles

Popular Categories