ഷവര്‍മ്മ കഴിച്ച്‌ ഭക്ഷ്യവിഷബാധ; 12 പേര്‍ ആശുപത്രിയില്‍

മുംബൈയില്‍ ചിക്കൻ ഷവർമ്മ കഴിച്ചതിനെ തുടർന്ന് 12പേർക്ക് ഭക്ഷ്യവിഷബാധ. ഗോരെഗാവിലാണ് നിരവധിപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. ഇതില്‍ ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

ഗോരേഗാവിലെ സന്തോഷ് നഗർ പ്രദേശത്തെ ഹോട്ടലില്‍ നിന്ന് വെള്ളിയാഴ്ച ചിക്കൻ ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കൻ ഷവർമ കഴിച്ച 12 പേരെ ശാരീരിക അസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വെള്ളി, ശനി ദിവസങ്ങളിലായി 12 പേരാണ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ചികിത്സക്കായി എത്തിയത്. ഇതില്‍ 9 പേർ ആശുപത്രി വിട്ടതായും മൂന്ന് പേർ ചികിത്സയിലാണെന്നും കോർപ്പറേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാല്‍ ഏത് ഹോട്ടലില്‍ നിന്നാണെന്നോ മറ്റോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here