ഷിരൂർ മണ്ണിടിച്ചിൽ; ഐബോഡ് പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്പോട്ടുകളിൽ തിരച്ചിൽ തുടരും

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായവർക്കായി പരിശോധന തുടരുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്പോട്ടുകളിലായിരിക്കും ഇനിമുതൽ തിരച്ചിൽ നടക്കുക. നാവിക സേന മടങ്ങിയതിനാൽ പ്രാദേശിക സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടക്കുക.

ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ സിപിഎം 4 സ്പോട്ടിൽ ചൊവ്വാഴ്ച തിരച്ചിൽ നടത്തിയെങ്കിലും അർജുന്റെ ലോറിയുടെ ഭാഗമായ ഒന്നും കണ്ടെത്താനായില്ല. ഉത്തര കന്നഡ ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ഇതു തിരച്ചിലിനെ ബാധിക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ചൊവ്വാഴ്ച നടന്ന തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ലായിരുന്നു.

പുഴയിൽ പതിച്ച ടാങ്കർ ലോറിയുടെ മഡ് ഗാർഡ് മാത്രമാണ് കണ്ടെത്തിയത്. സിപി4 കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തിയാൽ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ പറഞ്ഞു. ഐബോഡ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയ നാല് സ്‌പോട്ടുകളാണ് റിട്ട മേജർ ജനറൽ എം. ഇന്ദ്രബാലൻ ദൗത്യ സംഘത്തിന് വീണ്ടും അടയാളപ്പെടുത്തി നൽകിയിട്ടുള്ളത്.

TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for Arjun to continue today amid bad weather

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ഓഗസ്റ്റ് 30 ന്

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ഓഗസ്റ്റ് 30 ന് നടക്കും....

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം; ഓണത്തിന് മുമ്പായി 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: അടിമാലി മണ്ണെടിച്ചില്‍ ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ...

യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. അനിൽ തോമസ്...

മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി

മലപ്പുറം: മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍...

ലക്ഷ്മിപ്രിയക്കെതിരായ പരാതി; അൻസിബ നേരിട്ട് ഹാജരാകാൻ കോടതി നിര്‍ദേശം

കൊച്ചി: ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി. എറണാകുളം മജിസ്ട്രേറ്റ്...

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ...

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം

തിരുവനന്തപുരം: മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി...

ചിത്രീകരണത്തിനിടെ പരുക്ക്; നടൻ രാം ചരണ്‍ ആശുപത്രിയില്‍

കോയമ്പത്തൂർ: തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്കായി കോയമ്പത്തൂരിലെ ഗംഗ...

Related Articles

Popular Categories