സ്വര്‍ണവില കുത്തനെ താഴോട്ട്; ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ

കൊച്ചി:  സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങി. സംസ്ഥാനത്ത് ഇന്ന് 640 രൂപ കുറഞ്ഞ്  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
<BR>
TAGS : GOLD RATES
SUMMARY:  Gold prices down sharply in Kerala

LEAVE A REPLY

Please enter your comment!
Please enter your name here