സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ 496 രൂപ കുറഞ്ഞു. കേരളത്തില്‍ ഒരു ഗ്രാം സ്വർണത്തിന് 8,940 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരു പവൻ സ്വർണത്തിന് 71,520 രൂപയായി. ഇന്നലെ സ്വർണവിലയില്‍ മാറ്റമില്ലായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 72,016 രൂപയായിരുന്നു.

ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ സ്വര്‍ണത്തിന് 4000ലധികം രൂപ വര്‍ധിച്ചിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണത്തിന്റെ വില കുറയാന്‍ ആരംഭിച്ചത്.

TAGS : GOLD RATES
SUMMARY : Gold rate is decreased

LEAVE A REPLY

Please enter your comment!
Please enter your name here