ആർസിബിയുടെ ബൗളിംഗ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിനു മുന്നോടിയായി ടീമിന്റെ മുഖ്യ ബൗളിംഗ് പരിശീലകനെ നിയമിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിലവിൽ മുംബൈ ടീമിന്റെ പരിശീലകനായ ഓംകാർ സാൽവി ആയിരിക്കും ഇനി ആർസിബിയുടെ ബൗളിംഗ് പരിശീലകൻ. ലേലത്തിന് മുന്നോടിയായി മൂന്ന് താരങ്ങളെ മാത്രം നിലനിർത്തിയ ശേഷമാണ് ആർസിബി ഓംകാർ സാൽവിയെ ബൗളിംഗ് പരിശീലകനായി നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ അസിസ്റ്റൻ്റ് കോച്ചായിരുന്നു ഓംകാർ സാൽവി. നിലവിൽ മുംബൈയുടെ ആഭ്യന്തര ടീമിനൊപ്പം ഉള്ള തൻ്റെ ചുമതലകൾ പൂർത്തിയാക്കിയ ശേഷം ആർസിബിയിലേക്ക് എത്തുമെന്നാണ് സാൽവി വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ ആർസിബി ബാറ്റിംഗ് പരിശീലകനായി ദിനേശ് കാർത്തിക്കിനെയും നിയമിച്ചിരുന്നു.

കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ രഞ്ജി ട്രോഫി, ഇറാനി ട്രോഫി, ഐപിഎൽ ട്രോഫി എന്നിവ നേടുന്ന ടീമുകളുടെ ഭാഗമാകാൻ കഴിഞ്ഞതിനാൽ 2024 തന്റെ ഭാഗ്യവർഷം ആണെന്നാണ് ഓംകാർ സാൽവി അഭിപ്രായപ്പെടുന്നത്. ആദ്യകാലത്ത് റെയിൽവേയുടെ താരമായിരുന്ന അദ്ദേഹം പരിശീലകൻ എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധ നേടിയത്.

TAGS: BENGALURU | CRICKET
SUMMARY: Omkar salvi to be new bowling coach for RCB

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അസമിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

ദിസ്പുർ: അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. കൊൽക്കത്തയിൽ നിന്ന്...

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം; ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച്‌ കോടതി

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ...

മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെ മഴവെള്ള പാച്ചില്‍; മൂന്ന് മലയാളികളടക്കം എട്ടു പേര്‍ മരിച്ചു

കോഴിക്കോട്: മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേര്‍ മരിച്ചു....

ബെംഗളൂരുവിൽ വീട് കേന്ദ്രീകരിച്ച് അനധികൃത ദീപാവലി പാർട്ടി: സംഘാടകർക്കെതിരെ കേസ്

ബെംഗളൂരു: അനുമതിയില്ലാതെ വീട്ടിൽ സ്വകാര്യ ദീപാവലി പാർട്ടിയും ലഹരി ഉപയോഗവും സംഘടിപ്പിച്ച...

മന്ത്രിസഭായോഗം ഇന്ന്; വൈദ്യുതി കരാർ വിവാദം ചർച്ചയായേക്കും

തിരുവനന്തപുരം: വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും മറനീക്കി പുറത്തുവരുമ്പോള്‍...

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20; കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള...

ഇന്ന് അർധരാത്രിമുതൽ ഓട്ടോ-ടാക്സി തൊഴിലാളികളുടെ സൂചനാപണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച അർധരാത്രി...

മെട്രോ പിങ്ക് ലൈൻ ഉദ്ഘാടനം നവംബർ 13-ന്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈൻ എലിവേറ്റഡ് പാത നവംബർ...

Related Articles

Popular Categories