ഇന്ത്യൻ 2വിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ജൂലൈ പത്ത് മുതൽ

കൊച്ചി : കമല്‍ഹാസൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ്‌ ജൂലൈ പത്ത് ബുധനാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ ആരംഭിക്കും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകളെടുക്കാം. ശങ്കർ സംവിധാനം ചെയ്ത ചിത്രം ജൂലൈ പന്ത്രണ്ടിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്‌ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്‌. രവി വർമ്മൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ഇതിനോടകം റിലീസ് ചെയ്ത ഇതിലെ ഗാനങ്ങൾ, ചിത്രത്തിന്റെ ട്രൈലർ എന്നിവക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

200 കോടിയോളം മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന സിനിമയാണ്‌ ഇന്ത്യൻ 2. കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് സൂചന.

1996ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇന്ത്യൻ’ എന്ന ശങ്കർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇത് കൂടാതെ ഈ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഇന്ത്യൻ 3-യും അണിയറയിൽ ഒരുങ്ങുകയാണ്.
<BR>
TAGS : INDIAN-2 | KAMAL HASSAN
SUMMARY : Advance booking of Indian 2 in Kerala from 10th July

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാസറഗോഡ് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു; ശരീരത്തിന് ഒരു മാസത്തിലധികം പഴക്കം

കാസറഗോഡ്: നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു. പുരുഷന്റെ മൃതദേഹത്തിന് ഒരു...

ഡല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ചെങ്കോട്ടയില്‍ ബോംബ് ഭീഷണി. തുടർന്ന് പ്രദേശത്ത് പരിശോധനയും സുരക്ഷയും കർശനമാക്കി....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. കേരള ഗോള്‍ഡ് ആൻഡ് സില്‍വർ...

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: ക്ലാസ് മുറിയില്‍ വച്ച്‌ അഞ്ചാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ടടിച്ച്‌ കൈയുടെ...

നാല് ജില്ലകളിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും; ബെംഗളൂരു–അരസീകെരെ പുതിയ മെമു ട്രെയിൻ ജൂലൈ 14 മുതൽ

ബെംഗളൂരു: ബെംഗളൂരു–അരസീകെരെ റൂട്ടിൽ പുതിയ മെമു ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ...

‘ഭാവവ്യഞ്ജകം 2026’ – നൃത്തസന്ധ്യ ഇന്ന്

ബെംഗളൂരു: നവരസ പ്രാണാം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് സംഘടിപ്പിക്കുന്ന 'ഭാവവ്യഞ്ജകം...

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിനത്തില്‍. ഹിമാചല്‍ പ്രദേശ്...

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

കുമളി: മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി നദിയിലൊഴുക്കിയ സംഭവത്തിൽ പിതാവ്...

Related Articles

Popular Categories