എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐസി ബാലകൃഷ്ണൻ എംഎല്‍എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

വയനാട്: എൻ എം വിജയൻ ആത്മഹത്യാ പ്രേരണ കേസില്‍ ഐ സി ബാലകൃഷ്ണൻ എംഎല്‍എ അറസ്റ്റില്‍. ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ച ഐ സി ബാലകൃഷ്ണൻ എംഎല്‍എ പോലീസിന്റെ സമയബന്ധിത കസ്റ്റഡിയിലായിരുന്നു. മുൻകൂർ ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഐ സി ബാലകൃഷ്ണൻ എംഎല്‍എയെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.

രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ചതിനു ശേഷവുമാണ് ഐ സി ബാലകൃഷ്ണൻ എംഎല്‍എയെ പോലീസ് വിട്ടയച്ചത്. ഇന്നലെ കേണിച്ചിറയിലെ എംഎല്‍എയുടെ വീട്ടില്‍ പൊലീസിന്റെ പരിശോധന നടന്നിരുന്നു. ചോദ്യം ചെയ്യല്‍ നടപടികള്‍ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്കുകളിലെ നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണം എംഎല്‍എ നിഷേധിച്ചിരുന്നു.

സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ഐ സി ബാലകൃഷ്ണൻ നല്‍കിയ മൊഴി. കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎല്‍എയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി നേരത്തെ മുൻകൂ‍ർ ജാമ്യം അനുവദിച്ചിരുന്നു. കല്‍പ്പറ്റ ചീഫ് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നല്‍കിയത്.

വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എൻ എം വിജയൻ. നീണ്ടകാലം സുല്‍ത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

TAGS : NM VIJAYAN DEATH
SUMMARY : Suicide of NM Vijayan and his son; I.C. Balakrishnan arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓറഞ്ച് അലർട്ട്; ആലപ്പുഴയടക്കം നാളെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപറ്റ : ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ്...

Related Articles

Popular Categories