ഐപിഎല്ലിൽ ചെന്നൈയെ നയിക്കാൻ വീണ്ടും ധോണി; റിതുരാജിന് ഈ സീസൺ നഷ്ടമാകും

ചെന്നൈ: ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. കൈമുട്ടിന് ഒടിവ് സംഭവിച്ച് ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദിന് പകരം മഹേന്ദ്ര സിങ് ധോണി ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിനെ നയിക്കുമെന്ന് സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് സ്ഥിരീകരിച്ചു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന് കൈമുട്ടിനു പരുക്കേറ്റത്. താരത്തിന് ഈ സീസണിൽ ഇനി ഒരു മത്സരത്തിലും കളിക്കാൻ സാധിക്കില്ല.

അതേസമയം ഐപിഎലില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ധോണിക്കെതിരെ വിമർശനമുയരുന്നതിടെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. 5 തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേയ്ക്ക് നയിച്ച നായകനാണ് ധോണി. 2023ലാണ് അവസാനമായി ധോണിയ്ക്ക് കീഴിൽ ചെന്നൈ കിരീടം ചൂടിയത്. ഇതിന് ശേഷം ധോണി റിതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റൻസി കൈമാറുകയായിരുന്നു.

2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലാണ് ധോണിയ്ക്ക് കീഴിൽ ചെന്നൈ ചാമ്പ്യൻമാരായത്.  ഇതുവരെ 235 മത്സരങ്ങളില്‍ ധോണി സിഎസ്‌കെയെ നയിച്ചിട്ടുണ്ട്. ഈ സീസണിന് ശേഷം ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്നാണ് കരുതപ്പെടുന്നത്.
<BR>
TAGS : IPL | MS DHONI
SUMMARY : Dhoni to lead Chennai in IPL again; Rituraj will miss this season

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ബിജെപിയില്‍ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് ബാബുരാജ് പറഞ്ഞു’; എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാര്‍

കൊച്ചി: താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ...

ചേര്‍ത്തല താലൂക്ക് ഓഫീസില്‍ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണു

ചേർത്തല: നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ...

കെ.ആർ. സർക്കിളിൽ ബിഎംടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടം; നിരവധി പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

ബെംഗളൂരു: നഗരത്തിലെ കെ.ആർ. സർക്കിളിന് സമീപം ശനിയാഴ്ച രാവിലെ 8.30ഓടെ ഉണ്ടായ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ, ചെന്നിത്തല വലിയപെരുമ്പുഴ കടവിന് സമീപം കിഴക്കേടത്ത് വീട്ടില്‍ പി...

പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബിൻ സ്ഥാപിച്ചു

ബെംഗളൂരു: പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനവും ലക്ഷ്യമാക്കി ലയൺസ് ക്ലബ്...

‘ബിജെപിയില്‍ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് ബാബുരാജ് പറഞ്ഞു’; എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാര്‍

കൊച്ചി: താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ...

ചേര്‍ത്തല താലൂക്ക് ഓഫീസില്‍ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണു

ചേർത്തല: നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ, ചെന്നിത്തല വലിയപെരുമ്പുഴ കടവിന് സമീപം കിഴക്കേടത്ത് വീട്ടില്‍ പി...

പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബിൻ സ്ഥാപിച്ചു

ബെംഗളൂരു: പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനവും ലക്ഷ്യമാക്കി ലയൺസ് ക്ലബ്...

സിനിമകളും ഒടിടി ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നു; ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

ന്യൂഡൽഹി: മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് വീണ്ടും കുരുക്ക്. പകർപ്പവകാശമുള്ള സിനിമകള്‍, ഓടിടി...

അധ്യായം 28 📖 അപകടം വഴി കാട്ടുന്നു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂർ...

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാൻ നടൻ മോഹൻലാല്‍; അപേക്ഷ നല്‍കി

കൊച്ചി: കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ നടന്‍ മോഹന്‍ലാല്‍. ഇതുസംബന്ധിച്ച്‌...

Related Articles

Popular Categories