ബെംഗളൂരു: കെ.പി.ടി.സി.എൽ (KPTCL) നടത്തുന്ന അടിയന്തര സാങ്കേതിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ജൂലൈ 4) ബെംഗളൂരുവിലെ 20-ലധികം പ്രദേശങ്ങളിൽ നിശ്ചിത സമയത്തേക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്‌കോം (BESCOM) അറിയിച്ചു. മിക്ക സ്ഥലങ്ങളിലും രാവിലെ 11 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടക്കമുണ്ടാകുമെന്നാണ് അറിയിപ്പ്.
ശോഭ സിറ്റി, ചൊക്കനഹള്ളി, ആർ.കെ. ഹെഗ്ഡെ നഗർ, പോലീസ് ക്വാർട്ടേഴ്സ്, ശബരി നഗർ, ന്യൂ ശാന്തി നഗർ, കൊത്തനൂർ, ജയനഗർ ഡിവിഷനിലെ ചില ഭാഗങ്ങൾ, ഇലക്ട്രോണിക് സിറ്റിയിലെ ചില മേഖലകൾ എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങളെയാണ് വൈദ്യുതി മുടക്കം ബാധിക്കുക.
അറ്റകുറ്റപ്പണിയുടെ പുരോഗതിക്കനുസരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കുന്ന സമയത്തിൽ നേരിയ മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയായ ഉടൻ വൈദ്യുതി വിതരണം സാധാരണ നിലയിലാക്കുമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ബെസ്‌കോം ഉപഭോക്താക്കളോട് അഭ്യർഥിച്ചു. ഏറ്റവും പുതിയ വിവരങ്ങൾ ബെസ്‌കോമിന്റെ ഔദ്യോഗിക പേജിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
SUMMARY: Power outage in over 20 areas of Bengaluru today
















