Friday, April 24, 2026
33.3 C
Bengaluru

ഐഫോൺ 16 പ്രോയ്ക്ക് ഇന്ത്യയില്‍ വില കുറയാന്‍ സാധ്യത; തമിഴ്നാട്ടില്‍ ഉല്‍പ്പാദനം തുടങ്ങുന്നു

ഐഫോണിന്റെ ഏറ്റവും പുതിയ പ്രീമിയം ഫോണുകളായ  ഐ ഫോൺ 16 സീരീസിലെ പ്രീമിയം പ്രോ, പ്രോ മാക്സ് മോഡലുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യാൻ ഒരുങ്ങി ആപ്പിൾ. ഫോക്സ്കോണുമായി സഹകരിച്ചാണ് അസംബ്ലിങ്. ഇതാദ്യമായാണ് ഇന്ത്യയിൽ ഐഫോൺ അസംബിൾ ചെയ്യുന്നത്. തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂറിലെ ഫാക്റ്ററിയിൽ ആയിരക്കണക്കിന് ജോലിക്കാർക്ക് ഇതിനായി പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ആകര്‍ഷകമായ സവിശേഷതകളും ഒട്ടേറെ പ്രത്യേകതകളുമായാണ് ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് ഫോണുകള്‍ കമ്പനി അവതരിപ്പിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തില്‍ സെപ്റ്റംബര്‍ 10 നാണ് ഐഫോണ്‍ 16 പ്രോ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമായിരിക്കും ഈ ഫോണുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന കാര്യം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കുക. ഇതോടെ പ്രീമിയം ഐഫോണ്‍ മോഡലുകള്‍ നിര്‍മ്മിക്കുന്ന ചൈനയ്ക്ക് പുറത്തുള്ള ആദ്യ സംരംഭമായി ഇതു മാറും. ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഉല്‍പ്പാദനം ഇന്ത്യയിലാരംഭിച്ചാല്‍ വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി തീരുവ ഉളളതിനാല്‍ ആപ്പിള്‍ ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന വിലയാണ് നല്‍കേണ്ടി വന്നിരുന്നത്. പ്രാദേശികമായി അസംബിള്‍ ചെയ്യുന്നതിലൂടെ ഈ സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാണ ചെലവില്‍ 10 ശതമാനം ലാഭം കമ്പനിക്കുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇതു ഫോണുകളുടെ വിലയിലും പ്രതിഫലിക്കാനുള്ള സാധ്യതകളേറെയാണ്.

ഐഫോണ്‍ 16 പ്രോ മാക്‌സ് ക്യാമറയില്‍ വന്‍ മാറ്റങ്ങളുമായാണ് എത്തുക. വൈഡ് ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ പുതിയ 48 എം.പി സെന്‍സറായിരിക്കും ഫോണിനുണ്ടാകുകയെന്നാണ് പ്രതീക്ഷ. ഗെയിമിംഗിന് ഉതകുന്ന രീതിയിലുള്ള വലിയ ഡിസ്‌പ്ലേ, ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റി, എ18 പ്രോ ചിപ്‌സെറ്റ് എന്നിവയടക്കം മികച്ച സവിശേഷതകളുമായാണ് പ്രോ മാക്‌സ് എത്തുക. ഐഫോണ്‍ 16 പ്രോ മാക്‌സിന് ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ സ്ക്രീന്‍ ബെസെല്‍സാണ് (സ്ക്രീനിന് ചുറ്റുമുള്ള സുതാര്യമായ പുറംചട്ട) വരിക എന്നാണ് ഒരു ടിപ്‌സ്റ്റെര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ സ്ക്രീന്‍ ബെസല്‍സിന്‍റെ സൈസും പുറത്തുവന്നിട്ടുണ്ട്. 1.15 എംഎം മാത്രമായിരിക്കും ബെസല്‍സിന്‍റെ വലിപ്പം എന്നാണ് സൂചന.
<BR>
TAGS : iPHONE 16 | APPLE
SUMMARY : iPhone 16 Pro price likely to drop in India; Production begins in Tamil Nadu

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: വളാഞ്ചേരിയിൽ കഠിനമായ ചൂടിനെത്തുടർന്ന് രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ...

ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

എറണാകുളം: സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം...

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍, അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നു; അന്വേഷണത്തിന് നിര്‍ദേശം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. വ്യാഴാഴ്ച രാവിലെ...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയില്‍...

Topics

ടി.സി.എ​സ്. വേ​ൾ​ഡ് 10 കെ മാരത്തൺ ഞായറാഴ്ച

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി...

ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍...

ബെംഗളൂരുവില്‍ കാമുകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ...

ബെംഗളൂരു വിമാനത്താവളത്തിൽ 3.89 കോടി രൂപയുടെ ഹൈഡ്രോപോണിക്ക് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും...

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു....

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന്...

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി...

Related News

Popular Categories

You cannot copy content of this page