ബെംഗളൂരു: ഡി.ആർ.ഡി.ഒ. ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ നടക്കും. കഗ്ഗദാസപുര വിജയ്‌കിരൺ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ നിയുക്ത ഡയറക്ടർ ജനറൽ ഡോ. രാജലക്ഷ്മി മേനോൻ മുഖ്യാതിഥിയാകും.
ഡി.ആർ.ഡി.ഒ. മഞ്ചാടിക്കൂട്ടം നടത്തുന്ന കലാപരിപാടികൾ 25-ന് നടക്കും. പൂക്കളമത്സരം, ഓണസദ്യ എന്നിവയുണ്ടാകും. 26-ന് പിന്നണിഗായകൻ അഫ്‌സൽ, സിനിമാതാരം നിർമൽ പാലാഴി എന്നിവർചേർന്നുള്ള മെഗാഷോ ഉണ്ടാകും. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ചിത്രരചന, പ്രസംഗമത്സരങ്ങൾ ഒക്ടോബർ രണ്ടിനും കായികമത്സരങ്ങൾ അഞ്ച്, ആറ്് തീയതികളിലും ഡി.ആർ.ഡി.ഒ. ടൗൺഷിപ്പ് പരിസരത്ത് നടക്കും. ഫോൺ: 9449049853.