ഡെങ്കിപ്പനി ബാധിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു

ബെംഗളൂരു: കർണാടകയിൽ മെഡിക്കൽ വിദ്യാർഥി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഹോളനർസിപുർ ഗോഹള്ളി ഗ്രാമത്തിൽ നിന്നുള്ള കുശാൽ (22) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് കുശാലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

വീട്ടിൽ ചികിത്സയിലായിരുന്ന കുശാലിൻ്റെ ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എച്ച്ഐഎംഎസ്) ആൻഡ് കോളേജിൽ എംബിബിഎസ് വിദ്യാർഥിയാണ് കുശാൽ. അമ്മ രേഖയേയും ഡെങ്കിപ്പനി സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

TAGS: KARNATAKA | DENGUE FEVER
SUMMARY: Medical student dies of dengue

LEAVE A REPLY

Please enter your comment!
Please enter your name here