കോളജുകളിൽ എച്ച്ഐവി പരിശോധനയ്ക്ക് തുടക്കമായി 

ബെംഗളൂരു: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധനയും കൗണ്‍സലിങ് ക്യാംപുകളും ആരംഭിച്ച് ആരോഗ്യ വകുപ്പ്. അടുത്തിടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 7000 യുവാക്കള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റി (എഐഡിഎസ്) നല്‍കിയ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ഥികളുടെ സമ്മതപത്രത്തോടെയാകും പരിശോധന നടത്തുക.

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്‌ഐവി ബോധവല്‍ക്കരണം നടത്തണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ഹെല്‍ത്ത് ക്യാമ്പുകളിലൂടെയാവും കോളേജുകളില്‍ പരിശോധനയും കൗണ്‍സിലിംഗും നടത്തുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ എല്ലാ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കര്‍ണാടക മൂന്നാമതാണെന്ന് നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പുറത്ത് വന്നിരുന്നു. കര്‍ണാടകയില്‍ ആകെ 2.6 ലക്ഷം എച്ച്‌ഐവി ബാധിതരെന്ന് നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. ഇതില്‍ 54,000-ത്തോളം പേര്‍ തങ്ങള്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയാത്തവരാണ്. 18നും 25നും ഇടയില്‍ പ്രായമുള്ള 7000 രോഗബാധിതര്‍ സംസ്ഥാനത്തുണ്ട്.

18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്നും 2023-24 കാലഘട്ടത്തില്‍ ഈ വിഭാഗത്തില്‍ എച്ച്‌ഐവി കണ്ടെത്തിയത് 44,500 പേര്‍ക്കാണെന്നും 2025-26 ആയപ്പോള്‍ അത് 66,000 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്‌ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി ടെസ്റ്റ് നടത്തുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories