കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വിജയ് ചിത്രം ‘ജനനായകൻ’ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ബെംഗളൂരു: കാവേരി ജലവിഷയത്തില്‍ കർണാടകയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം വിജയ് നായകനായ ജനനായകൻ സിനിമയുടെ പ്രദർശനങ്ങള്‍ക്കും തിരിച്ചടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ നിരവധി തിയറ്റർ ഉടമകള്‍ ചിത്രത്തിന്റെ പ്രദർശനം താല്‍ക്കാലികമായി നിർത്തിവെച്ചു. തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളും നടത്തുന്ന പ്രതിഷേധത്തിനിടെയാണ് സിനിമാ പ്രദർശനങ്ങള്‍ റദ്ദാക്കിയത്.

ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ചില തിയറ്ററുകള്‍ സ്വമേധയാ തീരുമാനമെടുത്തത്. കർണാടകയില്‍ ഏകദേശം 125 മുതല്‍ 150 വരെ തിയറ്ററുകളിലായാണ് ജനനായകൻ റിലീസ് ചെയ്തത്. ഇതില്‍ 75-ലധികം സിംഗിള്‍ സ്ക്രീൻ തിയറ്ററുകളും 50ഓളം മള്‍ട്ടിപ്ലക്സുകളും ഉള്‍പ്പെടുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ പല തിയറ്ററുകളില്‍ നിന്നും വിജയ് ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു.

ബെംഗളൂരുവിലെ പ്രശസ്തമായ ഉർവശി തിയറ്ററില്‍ പോലീസ് നിർദേശത്തെ തുടർന്ന് ജനനായകൻ പ്രദർശനം നിർത്തിവെച്ചു. ചിത്രത്തിന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും മാറ്റിയ ശേഷം നിശ്ചയിച്ചിരുന്ന ഷോകള്‍ക്ക് പകരം കന്നഡ ചിത്രം കരാവലി പ്രദർശിപ്പിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിയറ്ററിന് പുറത്ത് പോലീസ് വിന്യാസവും ഏർപ്പെടുത്തി.

അതേസമയം,കർണാടക – തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടനുണ്ടാകില്ല. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ വിജയ്‌മായുള്ള കൂടിക്കാഴ്ച ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചു. ചർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം നിലവില്‍ ഇല്ലെന്നും തിങ്കളാഴ്ചത്തെ കൂടിക്കാഴ്ച നീട്ടിവയ്ക്കണമെന്നും ഡി കെ ശിവകുമാർ വിജയ്‍യെ അറിയിക്കും.

സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു. വിഷയത്തിലെ അടുത്ത നിലപാട് സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 13ന് കന്നഡ സംഘടനകള്‍ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്.

SUMMARY: Kavery Dispute: Screening of Vijay’s film ‘Jananayakan’ halted in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെസിയുടെ പേരില്‍ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും റിപ്പോർട്ടർ ടിവി ആസ്ഥാനത്തും എസ്.ഐ.ടിയുടെ വ്യാപക പരിശോധന

കൊച്ചി: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പി​ൽ കൊ​ച്ചി​യി​ലും വ​യ​നാ​ട്ടി​ലും വ്യാ​പ​ക...

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരവിജയികൾ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ...

ഗണേശോത്സവം: ബെംഗളൂരുവിലെ ചില മേഖലകളിൽ അഞ്ച് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികളും വിഗ്രഹ നിമജ്ജന ഘോഷയാത്രകളും കണക്കിലെടുത്ത് ബെംഗളൂരുവിലെ തിരഞ്ഞെടുത്ത...

മണിപ്പുരിൽ വീണ്ടും ആക്രമണം: രണ്ടു സ്ത്രീകളെ വെടിവച്ചുകൊന്നു; ഫാം ഹൗസുകൾക്ക് തീയിട്ടു

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക്...

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

Related Articles

Popular Categories