ബെംഗളൂരുവിൽ 247 ഹൈ-റൈസ് പെഡസ്ട്രിയൻ ക്രോസിംഗുകൾ സ്ഥാപിക്കും

ബെംഗളൂരു: കാൽനടയാത്രക്കാരുടെ സുരക്ഷക്കായി ബെംഗളൂരുവിൽ 247 ഹൈ-റൈസ് പെഡസ്ട്രിയൻ ക്രോസിംഗുകൾ (എച്ച്ആർപിസി) സ്ഥാപിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഓരോ ക്രോസിംഗിനും 2-3 ലക്ഷം രൂപ വീതം ചെലവ് വരുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പണി തുടങ്ങുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

പുലികേശിനഗർ, ബൈതരായണപുര, ഹൈഗ്രൗണ്ട്സ്, ജെബി നഗർ, ബാനസ്വാഡി, തലഘട്ടപുര എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ ക്രോസിങ് സ്ഥാപിക്കും. ഫ്ലാറ്റ് ടോപ്പ് ബെയറിംഗ് ക്രോസ്‌വാക്ക് അടയാളങ്ങളുള്ള സ്പീഡ് ബമ്പുകളാണ് എച്ച്ആർപിസി.

ഇവ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ട്രാഫിക് പോലീസ് ബിബിഎംപിക്ക് നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ ഫണ്ടിൻ്റെ അഭാവവും നിലവിലുള്ള സിവിക് പ്രോജക്റ്റുകളും പദ്ധതി ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം വിവിധ വികസന പദ്ധതികൾക്കായി സർക്കാർ ഫണ്ട്‌ അനുവദിച്ചു. ഇതോടെയാണ് പദ്ധതി ആരംഭിക്കാൻ ബിബിഎംപി തീരുമാനിച്ചത്.

The post ബെംഗളൂരുവിൽ 247 ഹൈ-റൈസ് പെഡസ്ട്രിയൻ ക്രോസിംഗുകൾ സ്ഥാപിക്കും appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here