മംഗളൂരു മുൻ എംഎൽഎയുടെ സഹോദരനെ കാണാതായി; കാർ അപകടത്തിൽപ്പെട്ട നിലയിൽ

മംഗളൂരു: മംഗളൂരു നോര്‍ത്ത് മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരൻ മുംതാസ് അലിയെ കാണാതായതായി പരാതി. ഇദ്ദേഹത്തിന്റെ കാർ ഞായറാഴ്ച രാവിലെ മംഗളൂരു -ഉടുപ്പി പാതയിലെ കുളൂർ പാലത്തിന് മുകളില്‍ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും പൊതുപ്രവർത്തകനുമാണ് മുംതാസ് അലി.

‘ഞായറാഴ്ച പുലർച്ചെ മുംതാസ് അലിയുടെ വാഹനം കുളൂർ പാലത്തിന് സമീപം കണ്ടെത്തിയതായി വിവരം ലഭിച്ചു. ലോക്കൽ പോലീസ് അന്വേഷണം നടത്തി വരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ഇദ്ദേഹം പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട് നഗരത്തിൽ കറങ്ങിയിരുന്നതായും പിന്നീട് അഞ്ച് മണിയോടെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയതായുമാണ് മനസിലാക്കുന്നത്’, സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

വാഹനത്തിൻ്റെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ടീമുകളും നീന്തൽ വിദഗ്ധരും പുഴയിൽ തിരച്ചിൽ ആരംഭിച്ചു. മംഗളൂരു നോർത്ത് ഡിവിഷൻ ഡിസിപി മനോജ് കുമാറും പനമ്പൂർ, സൂറത്ത്കൽ, കാവൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹ്‌യുദ്ദീൻ ബാവയും കുടുംബാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
<BR>
TAGS : MANGALURU | ACCIDENT
SUMMARY : Ex-Mangaluru MLA’s brother missing; In a car accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഓഗസ്റ്റ് 9ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

സംസ്ഥാനത്ത് നാശം വിതച്ച് പെരുമഴ; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴക്കെടുതിയില്‍ ഏഴ്...

കനത്ത മഴ; ബെൽത്തങ്ങടിയിൽ മണ്ണിടിച്ചിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ബെൽത്തങ്ങടി താലൂക്കിലെ...

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഓഗസ്റ്റ് 9-ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഓഗസ്റ്റ്...

കേരളത്തില്‍ 12 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ മതപഠന ക്ലാസുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നാളെ...

കനത്ത മഴ; നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് 2026 ഓഗസ്റ്റ് 02-ന് നടത്താനിരുന്ന സ്റ്റേറ്റ്...

ഓസ്ട്രേലിയൻ കോൺസുലേറ്റ് ജനറൽ ബെംഗളൂരുവിൽ പ്രവർത്തനം തുടങ്ങി; ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാല ക്യാമ്പസിനും തുടക്കം

ബെംഗളൂരു: ഇന്ത്യ–ഓസ്ട്രേലിയ നയതന്ത്ര, വിദ്യാഭ്യാസ, സാമ്പത്തിക ബന്ധങ്ങൾക്ക് പുതിയ കരുത്തേകുന്ന രണ്ട്...

കനത്ത മഴ; ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം; അഭ്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പമ്പയിൽ ജലനിരപ്പ്...

Related Articles

Popular Categories