മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം വ്യാഴാഴ്ചത്തേക്ക് മാറ്റി

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം വ്യാഴാഴ്ചത്തേക്ക് മാറ്റി. ആനയെ നിരീക്ഷണവലയത്തിലേക്ക് എത്തിച്ച ശേഷം മാത്രമായിരിക്കും മയക്കുവെടി വെച്ച്‌ ചികില്‍സിക്കാനുള്ള നടപടികളിലേക്ക് കടക്കുക.

ആന വനത്തില്‍ തന്നെ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയില്‍ ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഇന്ന് പരിശോധന നടത്തി. ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചുകൊണ്ടും പരിശോധന നടന്നു. വനത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

മസ്തകത്തിലുണ്ടായ മുറിവ് വെടിയേറ്റതിനാലോ അല്ലെങ്കില്‍ കാട്ടാനകള്‍ തമ്മില്‍ കുത്തുകൂടുന്ന സമയത്ത് മുറിവേറ്റതോ ആകാമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. ഈ രണ്ട് സാധ്യതകള്‍ മുന്‍നിര്‍ത്തി കൊണ്ടാണ് ആനയ്‌ക്ക് ചികിത്സ നല്‍കാനുള്ള നീക്കം നടത്തുന്നത്.

TAGS : ELEPHANT
SUMMARY : The task of sedating the brain-injured elephant was postponed to Thursday

Hot this week

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന്...

‘വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറയണം’; വെള്ളാപ്പള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ പി. ശശി

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ്...

‘ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച്‌ അറിയില്ല’; ശ്വേതാ മേനോന്‍റെ മൊഴി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്തു. നടി അൻസിബ...

അജേഷ് പത്മ കവിതാ പുരസ്‌കാരം രമാ പിഷാരടിക്ക്

ബെംഗളൂരു: നാലാമത് അജേഷ് പത്മ കവിതാ പുരസ്‌കാരം ബെംഗളൂരുവിലെ എഴുത്തുകാരിയായ രമാ...

കണ്ണൂരില്‍ നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല

കണ്ണൂര്‍: ജില്ലയിലെ മൊകേരിയില്‍ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസ്സുള്ള രണ്ട്...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം...

വെബ് ടാക്സിയിൽ യുവതിക്ക് നേരെ അതിക്രമം; കാബ് ഡ്രൈവർ പിടിയിൽ

ബെംഗളൂരു: വെബ് ടാക്‌സിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കാബ് ഡ്രൈവര്‍...

പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും ശ്രദ്ധേയമായി

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷനും (DBTA) തൊദൽനുടി കന്നഡ ബാലസാഹിത്യ...

Related Articles

Popular Categories