മൊഴിയില്‍ പൊരുത്തക്കേടുകള്‍; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകള്‍ വീണ്ടും പരിശോധിക്കും

കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാന്‍ തീരുമാനം. കേസില്‍ അറസ്റ്റിലായ ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാന്‍ തീരുമാനമായത്.

എളമക്കര സ്വദേശിയായ ബിനു ജോസഫാണ് ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചത്. ഇത് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ശീനാഥ് ഭാസിക്ക് ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. പക്ഷെ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുധ്യം പോലീസ് പരിശോധിക്കും.

ഇത് ഉറപ്പുവരുത്തുന്നതിനായി ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തും. ബിനു ജോസഫിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും മരട് പോലീസ് ചോദ്യം ചെയ്തത്.

അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.

TAGS : SREENATH BHASI | KOCHI
SUMMARY : Inconsistencies in statement; Srinath Bhasi’s financial dealings will be re-examined

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം 62.01

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഔദ്യോഗികമായി...

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരില്‍ വിദ്യാർഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക്...

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സര്‍വീസ് ആരംഭിച്ചു

ഡൽഹി: ഇന്ത്യൻ റെയില്‍വേയുടെ ചരിത്രത്തില്‍ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ...

മകളെ വിവാഹം കഴിച്ച്‌ കൊടുത്തില്ല; തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ്...

അനുഭവക്കുറവ് മൂലം പിഴവുകള്‍ സംഭവിച്ചു; എഎംഎംഎ അംഗങ്ങളോട് വിശദീകരണവുമായി ശ്വേതാ മേനോൻ നേതൃത്വം

കൊച്ചി: താരസംഘടനയായ 'എഎംഎംഎ'യിലെ ആഭ്യന്തര തർക്കങ്ങള്‍ക്കിടെ തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന്...

ഭാഷകളുടെ വീടുകൾ

ഇ.പി. രാജഗോപാലൻ  കേരളത്തിന് പുറത്ത് കേരളങ്ങളുണ്ട് എന്ന വിചാരം ദുർബലപ്പെട്ടുവരികയാണോ എന്ന് ചിലപ്പോൾ...

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ ജാമ്യത്തിലിറങ്ങിയതിന് ശേഷവും അപമാനിച്ചുവെന്ന...

Related Articles

Popular Categories