വൈദ്യുതി കണക്ഷനുകൾക്ക് സ്മാർട്ട്‌ മീറ്റർ നിർബന്ധമാക്കിയ ബെസ്കോം നടപടിക്കെതിരെ ഹൈക്കോടതി

ബെംഗളൂരു: വൈദ്യുതി വിതരണ കണക്ഷനുകൾക്ക് സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കുന്ന ബെസ്‌കോം തീരുമാനത്തിനെതിരെ കർണാടക ഹൈക്കോടതി.സ്മാർട്ട്‌ മീറ്റർ നിർബന്ധമാക്കിയ നിർദേശം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദൊഡ്ഡബല്ലാപുർ സ്വദേശി എം. ജയലക്ഷ്മി സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാരിനും ബെസ്കോമിനും ഇത് സംബന്ധിച്ച് നോട്ടീസ് അയയ്ക്കാൻ രജിസ്ട്രാറിനോട് കോടതി ഉത്തരവിട്ടു.

സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് 8,800 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ബെസ്കോം പുറപ്പെടുവിച്ച കത്ത് അടിസ്ഥാനമാക്കിയാണ് ഹർജി നൽകിയത്. മാർച്ച് 29 ന്, ടിബി നടയാനപ്പ ലേഔട്ടിലുള്ള തന്റെ വീട്ടിലേക്ക് സിംഗിൾ-ഫേസ് മീറ്റർ കണക്ഷൻ ത്രീ-ഫേസ് മീറ്റർ കണക്ഷനാക്കി മാറ്റുന്നതിനുള്ള അപേക്ഷ ജയലക്ഷ്മി സമർപ്പിച്ചു.

താത്കാലിക കണക്ഷനുകൾ ഒഴികെ സ്മാർട്ട് മീറ്ററുകൾ ഓപ്ഷണലാണെന്ന് കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെഇആർസി) നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, ബെസ്കോം ഇത് കണക്കിലെടുത്തിട്ടില്ല. കർണാടകയിൽ സാധാരണയായി 2,000 രൂപ വിലവരുന്ന മീറ്റർ സ്ഥാപിക്കുന്നതിന് ഇപ്പോൾ 8,510 രൂപ ചിലവാകുന്നുണ്ട്. ഇത് ഉപഭോക്താവിന് വലിയ ഭാരമാണ്. അയൽ സംസ്ഥാനങ്ങളിൽ ഇത് 900 രൂപയ്ക്ക് ലഭ്യമാണ്. മുഴുവൻ പ്രക്രിയയും ബെസ്കോം സ്വകാര്യ ഏജൻസികൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്‌തിരിക്കുന്നതിനാൽ, സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കിയ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ഹർജിക്കാരി വാദിച്ചു. കേസിൽ തുടർവാദം ജൂൺ നാലിനു നടക്കും.

TAGS: BENGALURU | BESCOM
SUMMARY: Karnataka restrains Bescom from making smart meter must

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി....

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങാൻ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്...

കൊച്ചിയില്‍ ജിഎസ്ടി ജോ. കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും...

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര...

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം അവധി

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ് സേവനങ്ങൾ...

Related Articles

Popular Categories