സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റിയിൽ മലയാളിയും

ബെംഗളൂരു : സി.പി.എം. കർണാടക സംസ്ഥാന കമ്മിറ്റിയിൽ അംഗമായി മലയാളിയും. കണ്ണൂർ കണ്ണാപുരം സ്വദേശിയും ബെംഗളൂരു ഐ.ടി. മേഖല  സി.പി.എം. ലോക്കൽ കമ്മിറ്റിയായ സി.പി.എം. ഐ.ടി. ഫ്രണ്ടിന്റെ സെക്രട്ടറിയുമായ സൂരജ് നിടിയങ്ങയാണ് 23 അംഗ കമ്മിറ്റിയുടെ ഭാഗമായത്. നിലവില്‍ കർണാടക സ്റ്റേറ്റ് ഐ.ടി, ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയാണ്.

കർണാടകയിൽ ഐടി തൊഴിലാളികളുടെ ജോലി സമയം 14 മണിക്കൂറായി വർധിപ്പിക്കാനുള്ള സർക്കാർനീക്കം ഐടി ഫ്രണ്ട് നിരന്തര പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തിയിരുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയശേഷം 2009ൽ ജോലിക്കായി ബെംഗളൂരുവിലെത്തിയ സൂരജ് ഐടി മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പ്രവർത്തനം നടത്തിയിട്ടുണ്ട്.

തുമകൂരുവിൽ സമാപിച്ച പാർട്ടിയുടെ 24-ാം സംസ്ഥാന സമ്മേളനത്തില്‍ ഡോ. കെ. പ്രകാശിനെ സി.പി.എം. കർണാടക സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്നു. നിലവിലെ സെക്രട്ടറി യു. ബസവരാജിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ജി.സി. ബയ്യാ റെഡ്ഡി, മീനാക്ഷീ സുന്ദരം, എസ്. വരലക്ഷ്മി, ഗോപാലകൃഷ്ണ ഹരളഹള്ളി, സയ്യിദ് മുജീബ്, യാദവഷെട്ടി, മുനി വെങ്കടപ്പ, കെ. നീല, കെ. മഹന്ദേഷ്, ചന്ദ്രപ്പ ഹൊസകെര എന്നിവരാണ് മറ്റ് സെക്രട്ടേറിയറ്റംഗങ്ങൾ.
<BR>
TAGS : CPM
SUMMARY : Malayali also in CPI(M) Karnataka State Committee

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം; വിദഗ്ദ്ധ സമിതി സ്ഥലത്ത്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രിംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി....

നേപ്പാള്‍ മിന്നല്‍പ്രളയം: മരണസംഖ്യ 1,000 കടന്നു

കാഠ്മുണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,000 കടന്നതായി നേപ്പാളിലെ ദുരന്ത...

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം; ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: യു.എസിലെ കാലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്മോർട്ടം...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും വർധനവ്. ഇന്ന് പവന് 120 രൂപ...

കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ഥി...

ബോംബ് ഭീഷണി; ദമ്മാം – ന്യൂഡല്‍ഹി വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ലാൻഡ് ചെയ്തു

ഡൽഹി: വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില കൂട്ടി

ഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ...

Related Articles

Popular Categories