സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 52,800 രൂപയിലും ഗ്രാമിന് 6,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,495 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 43,960 രൂപയിലുമെത്തി.

ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും 80 രൂപ കുറഞ്ഞു. പിന്നീട് ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും വില കുറഞ്ഞത്. ഇതോടെ, അഞ്ചുദിവസത്തിനിടെ സ്വർണവില പവന് കുറഞ്ഞത് 920 രൂപയാണ്. അതേസമയം വെള്ളിവിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ടുരൂപ ഇടിഞ്ഞ് 93 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

TAGS : KERALA | GOLD RATE | DECREASE
SUMMARY : Gold rate is decreased

LEAVE A REPLY

Please enter your comment!
Please enter your name here