സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

കേരളത്തിൽ സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 54,000ല്‍ താഴെ എത്തി. 53,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 6,745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ 6 ദിവസത്തിനിടെ സ്വർണത്തിന് ആയിരത്തിലധികം രൂപ കുറഞ്ഞിരുന്നു. പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയുമാണ് കുറഞ്ഞത്. ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ച മുമ്പ് സ്വര്‍ണവില പവന് 55,000 രൂപയായി ഉയര്‍ന്നിരുന്നു. 16 ദിവസത്തിനിടെ 2000 രൂപയായിരുന്നു വർധിച്ചത്.

TAGS : KERALA | GOLD RATES | DECREASE
SUMMARY : Gold rate is decreased

LEAVE A REPLY

Please enter your comment!
Please enter your name here