സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വര്‍ണവില വർധിച്ചു. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 30 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 71600 രൂപയായി. ഗ്രാമിന് 8950 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിനാലാണ് കേരളത്തിലും സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്.

രാജ്യാന്തര സ്വര്‍ണവില 3309 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിച്ചേരുകയായിരുന്നു. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച്‌ സ്വര്‍ണവില വീണ്ടും 72000 കടന്ന് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കഴിഞ്ഞയാഴ്ച വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്നത്.

TAGS : GOLD RATES
SUMMARY : Gold rate is increased

LEAVE A REPLY

Please enter your comment!
Please enter your name here