അബുദാബി ലുലുവിൽ നിന്ന് ഒന്നര കോടി രൂപ അപഹരിച്ച് മുങ്ങിയ മലയാളി ജീവനക്കാരന്‍ അറസ്റ്റില്‍

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തുവരവെയാണ് ഇയാള്‍ ഒന്നര കോടിയോളം രൂപ ( ആറ് ലക്ഷം ദിർഹം) അപഹരിച്ചത്. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പോലീസിൽ പരാതി നൽകിയിരുന്നു.

മാർച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിക്കുകയും മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹത്തിന്റെ കുറവ് അധികൃതർ കണ്ടുപിടിച്ചു. ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ ഉറപ്പാക്കിയിരുന്നു

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയും രണ്ട് മക്കവും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്കു മുങ്ങുകയും ചെയ്തു. എംബസി മുഖേന നിയാസിനെതിരെ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.

The post അബുദാബി ലുലുവിൽ നിന്ന് ഒന്നര കോടി രൂപ അപഹരിച്ച് മുങ്ങിയ മലയാളി ജീവനക്കാരന്‍ അറസ്റ്റില്‍ appeared first on News Bengaluru.

Powered by WPeMatico

Hot this week

ഇടുക്കിയില്‍ ഇരുചക്ര വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇടുക്കി മുരിക്കുംതൊട്ടി ആപ്‌കോസിന് സമീപമായിരുന്നു...

ബജറ്റ് അവതരണം ആരംഭിച്ചു; ലൈവായി കാണാം

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ...

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം; നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി: മധ്യസ്ഥത വേണമെന്ന ഹർജി തള്ളി

കൊച്ചി: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുമായുള്ള തർക്കങ്ങൾ തർക്കങ്ങൾ...

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ്; സൗദിയിൽ നിന്നെത്തിയ യുവാവിന് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ...

കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കഥാകാരി കെ ആർ മല്ലിക (72) അന്തരിച്ചു. ദേശാഭിമാനി...

അള്‍സൂര്‍ ഗുരു മന്ദിരം പ്രതിഷ്ഠാ വാര്‍ഷികം 21ന്

ബെംഗളുരു: ശ്രീനാരായണ സമിതിയുടെ അള്‍സൂര്‍ ഗുരു മന്ദിരത്തിന്റെ 34-ാം പ്രതിഷ്ഠാ വാര്‍ഷികം...

ബിലേക്കഹള്ളിയില്‍ മലയാളം മിഷൻ ക്ലാസുകൾ

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാ സമിതി സംഘടിപ്പിക്കുന്ന മലയാളം മിഷൻ ക്ലാസുകൾക്ക്...

കേരളസമാജം വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം. അടുത്ത അധ്യയന...

Related Articles

Popular Categories