ഇപി ജയരാജന്റെ ആത്മകഥ വാർത്ത തെറ്റ്; നടക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്: പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.  ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചതാണെന്നും ഇപ്പോള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. പുറത്തുവരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണ്. ആരോപണം ഗുതരമല്ല അസംബന്ധമാണ്. ഇത്തരം ഒരു കാര്യം എഴുതിയിട്ടോ പ്രസിദ്ധീകരിച്ചിട്ടോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപിയുടെ ആത്മകഥയുടെ കവർ ഇന്നലെ ഡിസി പുറത്തുവിട്ടിരുന്നു. കട്ടൻചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകം തന്റേതല്ലെന്ന വെളിപ്പെടുത്തലുമായി ഇപി രം​ഗത്തെത്തി. തന്റെ ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആയിരുന്നു ഇപിയുടെ വെളിപ്പെടുത്തൽ. ഇന്ന് പുറത്തുവന്ന ഒരു കാര്യവും ഞാൻ എഴുതിയതല്ല. ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാർത്തയാണ് ഞാൻ കാണുന്നത്. അതിനു താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

തന്റെ പുസ്തകം താമസിയാതെ പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച മാതൃഭൂമിയോടും ഡിസി ബുക്സിനോടും ആലോചിച്ചിട്ട് പറയാമെന്നാണ് താൻ പറഞ്ഞത്. ഇന്ന് പുറത്തുവന്ന വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചതാണ്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പ്രസിദ്ധീകരണക്കാരുടെ പ്രത്യേക നടപടികൾ ഉണ്ടോ എന്നും സംശയമുണ്ട്. ഇതുവരെ പുസ്തകം ഞാൻ എഴുതിക്കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് കണക്കാക്കി സ്ഥാനാർത്ഥികളെ കുറിച്ചുള്ള പരാമർശം ബോധപൂർവം ഉണ്ടാക്കിയതാണ്. പ്രസിദ്ധീകരിക്കാൻ താൻ ഡിസി ബുക്‌സിനെ ഏൽപ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
<BR>
TAGS : EP JAYARAJAN,
SUMMARY : EP Jayarajan’s autobiography is wrong; Election stunt going on: Prakash Karat

Hot this week

കെഎൻഎസ്എസ് ജയമഹൽ ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗത്തിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: സി പി...

കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്, എം.എസ്.രാമയ്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ...

കെഎൻഎസ്എസ് സർജാപുര ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് സർജാപുര കരയോഗവും മഹിളാ വിഭാഗം സരയുവിൻ്റെയും പുതിയ ഭാരവാഹികളെ...

യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിംസ് ഫലം പ്രസിദ്ധീകരിച്ചു

ഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്‍ (യുപിഎസ്‌സി) 2026ലെ സിവില്‍ സര്‍വീസ്...

കേരളസമാജം 12-ാമത്തെ ഡയാലിസിസ് മെഷീന്‍ സമര്‍പ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ കെങ്കേരി നിഖാര...

ബെംഗളൂരു സൗത്ത് റെയ്‌ഞ്ച് അബ്‌വാബ് ശില്പശാല

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നാല് മുതല്‍...

നാടുറങ്ങാത്ത നാടകരാവുകൾ: ഒരു ഗ്രാമത്തിന്റെ സാംസ്കാരിക ആത്മാവിന്റെ കഥ

വായനാനുഭവം | അനീസ്‌ സിസിഒ മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച കെ. ആർ. കിഷോറിന്റെ...

‘ഷെയ്ന്റെ ഭൂതകാലവും ദൃഢവും തന്റെ കഥകള്‍ മോഷ്ടിച്ചത്’; ഗുരുതര ആരോപണവുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ദൃഢം, ഭൂതകാലം എന്നീ സിനിമകള്‍ തന്റെ കഥകള്‍ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണവുമായി...

Related Articles

Popular Categories