ഐപിഎൽ 2024; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് റെക്കോർഡ് സ്‌കോര്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ റെക്കോർഡ് സ്‌കോര്‍ നേടി സൺ റൈസേഴ്സ് ഹൈദരാബാദ്. 287 ആണ് ടീം സ്കോർ. സെഞ്ച്വറി പൂര്‍ത്തിയാക്കി സണ്‍റൈസേഴ്സ് താരം ട്രാവിസ് ഹെഡ് തിളങ്ങി. സണ്‍റൈസേഴ്സിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയാണ് ഓസീസ് ബാറ്റര്‍ മൂന്നക്കം തികച്ചത്. വെറും 41 പന്തില്‍ 102 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. താരത്തിന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയാണിത്.

ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും (41 പന്തില്‍ 102) ഹെന്റിച്ച് ക്ലാസന്റെ (31 പന്തില്‍ 67) ഇന്നിംഗ്‌സുമാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഹൈദാബാദ് സ്വന്തമാക്കിയത്.

ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. അബ്ദുള്‍ സമദിന്റെ (10 പന്തില്‍ 37) ബാറ്റിംഗാണ് ഹൈദരാബാദിനെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചത്.

ബാറ്റിംഗ് ഓള്‍റൗണ്ടര്‍ വില്‍ ജാക്ക്‌സ് ആണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഒരു ഓവറില്‍ നിയന്ത്രിതമായി ബാറ്റ് ചെയ്ത ഹൈദരാബാദ് രണ്ടാം ഓവര്‍ മുതല്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങി. ട്രാവിസ് ഹെഡ് ആയിരുന്നു അപകടകാരി. വെറും 20 പന്തില്‍ ഹെഡ് ഫിഫ്റ്റി തികച്ചു. 108 റണ്‍സ് നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ അഭിഷേക് ശര്‍മ്മ നേടിയത് 22 പന്തില്‍ 24 റണ്‍സ്. താരത്തെ പുറത്താക്കിയ റീസ് ടോപ്ലെ ആണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്.

ഹെഡും മൂന്നാം നമ്പറിലെത്തിയ ഹെന്റിച് ക്ലാസനും ചേര്‍ന്ന് ആക്രമണം തുടര്‍ന്നു. 39 പന്തില്‍ താരം സെഞ്ചുറിയിലെത്തി. ഹൈദരാബാദിനായി ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. 57 റണ്‍സ് നീണ്ട കൂട്ടുകെട്ടിനൊടുവില്‍ ഹെഡ് മടങ്ങി. 41 പന്തില്‍ 102 റണ്‍സ് നേടിയ ഹെഡിനെ ലോക്കി ഫെര്‍ഗൂസനാണ് വീഴ്ത്തിയത്.

23 പന്തില്‍ ഫിഫ്റ്റിയടിച്ച ക്ലാസന്‍ ഫെര്‍ഗൂസനു മുന്നില്‍ വീണു. 31 പന്തില്‍ 67 റണ്‍സ് നേടിയ ക്ലാസന്‍ മൂന്നാം വിക്കറ്റില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി. 10 പന്തുകള്‍ നേരിട്ട സമദ് 37 റണ്‍സ് ആണ് നേടിയത്. സമദും 17 പന്തില്‍ 32 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും നോട്ടൗട്ടാണ്.

The post ഐപിഎൽ 2024; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് റെക്കോർഡ് സ്‌കോര്‍ appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്ഷേമ പെൻഷൻ വിതരണം; 1,068 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതല്‍...

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്തയച്ച്‌ പോലീസ്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍...

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ....

മാലപൊട്ടിക്കൽ; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 129 ഗ്രാം സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ തുടർച്ചയായി നടന്ന രണ്ട് മാലപൊട്ടിക്കൽ കേസുകൾക്ക് പരിഹാരം...

55 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ഗൗതം കൃഷ്ണയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് ഓണാഘോഷം

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്ല്യു.എം.എസ്.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്...

Related Articles

Popular Categories