മഹാകവി പി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്‌കാരം പ്രേംരാജ് കെ കെ യ്ക്ക്

ബെംഗളൂരു : മഹാകവി പി ഫൗണ്ടേഷൻ നൽകിവരുന്ന മഹാകവി പി കുഞ്ഞിരാമൻ നായർ താമരത്തോണി സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ കെ യ്ക്ക്. കിളികൾ പറന്നുപോകുന്നയിടം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. ഈ മാസം 27 ന് കണ്ണൂർ കൂടാളി വായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി പത്മനാഭൻ പുരസ്കാരം നൽകും.

പ്രേംരാജ് എഴുതിയ ഷെഹനായി മുഴങ്ങുമ്പോൾ, മാനം നിറയെ വർണ്ണങ്ങൾ, ട്യൂലീപ് പുഷ്പങ്ങളുടെ പാടം എന്നീ കൃതികൾ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പയ്യന്നൂർ സ്വദേശിയായ പ്രേംരാജ് കഴിഞ്ഞ 24 വർഷത്തോളമായി ബെംഗളൂരു നാഗവാരയിലാണ് താമസം.
<br>
TAGS : ART AND CULTURE | LITERATURE

LEAVE A REPLY

Please enter your comment!
Please enter your name here