കമാനങ്ങളില്ലാത്ത വീട്

രമാ പ്രസന്ന പിഷാരടി

കമാനങ്ങളൊന്നുമില്ലാത്ത സാധാരണ വീടായിരുന്നു അത്.

ആദ്യം വന്നവർ ചോദിച്ചു,

ഇത് സ്വന്തം വീടാണോ?

അതേ..

വീടിന്റെ പകിട്ടില്ലായ്മയിലുള്ള നീരസം അവരുടെ പെരുമാറ്റത്തിൽ പ്രകടമായിരുന്നു..

ഈ സ്ഥലം..?

നാല് കുടുംബക്കാരുടേതാണ്

അവരുടെ മുഖം മങ്ങുന്നതും, ധൃതിയിൽ പോകാനൊരുങ്ങുന്നതും അകത്തിരുന്ന് പീയുഷ് കണ്ടു.

രണ്ടാമത് വന്നത് എൽ സി ചാനലിന്റെ കൂട്ടരായിരുന്നു. അവർ പല ആംഗിളുകളിൽ വീടിൻ്റെ ഫോട്ടോകൾ എടുത്തു. വീടിനുള്ളിലേക്ക് കയറാനൊരുങ്ങിയ ഫോട്ടോഗ്രാഫറുടെ ശിരസ്സിൻ്റെ വലത് ഭാഗത്ത് മുറ്റത്ത് നിന്ന മാവിൻ്റെ ഒരു ചില്ല ശക്തിയോടെ വന്ന് പതിച്ചു. അയാൾ പെട്ടെന്ന് ഇടത് കൈ കൊണ്ട് കമ്പ് വീണ ഭാഗത്ത് തൊട്ടു. രക്തത്തിൻ്റെ ചുമപ്പ് കയ്യിൽ പടർന്നപ്പോൾ അയാൾ പിറകോട്ട് മാറി നിന്ന് പോക്കറ്റിൽ നിന്ന് കൈലേസെടുത്ത് രക്തം തുടച്ചു. രക്തച്ചുമപ്പ് കണ്ട് അസിസ്റ്റൻ്റ് അയാളുടെ അരികിലേക്ക് ഓടി വന്നു. എന്താ, എന്താണുണ്ടായത് സാർ എന്ന് ചോദിച്ചു. അയാൾ അസിസ്റ്റൻ്റ് ക്യാമറാമാനെ വിളിച്ച് ഒന്നോ രണ്ടോ ഫോട്ടോ കൂടിയെടുത്ത് തിരികെ പോകാമെന്ന് പറഞ്ഞു.

ജാലകവിരിക്കിടയിലൂടെ അവരുടെ വണ്ടി നിരാശയോടെ പോകുന്നത് പീയുഷ് വീണ്ടും കണ്ടു.

അടുത്തതായി വന്നത് റെപ്പോ ചാനലിൻ്റെ ആളുകളായിരുന്നു.

അവരുടെ റിപ്പോർട്ടർ കയ്യിലൊരു മൈക്കും പിടിച്ച് വരാന്തയിലേക്കുള്ള പടികൾ കയറി. തലേന്ന് പെയ്ത മഴയിൽ കുതിർന്ന് കിടന്ന പടിയിലൊന്നിൽ അയാൾ തെന്നി ബാലൻസ് തെറ്റുന്നതും നെറ്റി തൂണിലിടിക്കുന്നതും പീയുഷ് അകത്തെ മുറിയുടെ പാതി തുറന്ന വാതിൽപ്പാളിയിലൂടെ കണ്ടു.

ജയചാമരാജനഗറിലെ വില്ലകൾക്കെല്ലാം മനോഹരമായ കമാനങ്ങളുണ്ടായിരുന്നു. വില്ലകൾക്ക് പിറകിലായുള്ള ചെറിയ ഗേറ്റിനോട് ചേർന്ന് പതിനാല് ചെറിയ വീടുകളുണ്ടായിരുന്നു. അത് കൃഷിക്കാരനായ. പരമേശ്വരൻ്റേതായിരുന്നു. അയാൾ ആ സ്ഥലം വിൽക്കാതെ സ്വന്തം ആവശ്യത്തിനായി കരുതി വയ്ക്കുകയായിരുന്നു. ആ വീടുകൾക്ക് കമാനങ്ങളോ, പ്രത്യേക നടപ്പാതകളോ ഉണ്ടായിരുന്നില്ല. ആ സ്ഥലം നാല് കുടുംബങ്ങളുടെ വകയായിരുന്നു. വില്ലാ നിർമ്മാണക്കാർ ആ സ്ഥലം ചോദിച്ചിരുന്നുവെങ്കിലും അത് വില്പനക്കില്ലെന്ന് ഉടമസ്ഥൻ അറിയിച്ചു.

അങ്ങനെയുള്ള പതിനാല് വീടുകളിലൊന്നിന്റെ മുന്നിലാണ് ഇപ്പോൾ മാദ്ധ്യമങ്ങൾ തമ്പടിച്ചിരിക്കുന്നത്.

ഇപ്പോൾ വീടിന്റെ പടിക്കലെത്തിയിരിക്കുന്നത് രണ്ട് പെൺകുട്ടികളാണ്.

അവരിലൊരാളുടെ കയ്യിൽ മടക്കിപ്പിടിച്ച എന്തോ എന്നുണ്ടായിരുന്നു

അവർ വീട്ടിലേക്ക് കയറിയപ്പോൾ മുറ്റത്തെ പനിനീർ ചെമ്പകം ഒന്നുലഞ്ഞു. ഒരു പൂവ് ഇടത് വശത്ത് നടന്ന പെൺകുട്ടിയുടെ പാവാടത്തുമ്പിൽ തട്ടി താഴേക്ക് വീണു. പെൺകുട്ടി അത് മെല്ലെ കുനിഞ്ഞെടുത്ത് വാസനിച്ചു

അവർ അകത്ത് കയറി പീയുഷിനോട് എന്തൊക്കെയോ സംസാരിച്ചു.

തിരികെയിറങ്ങി വന്നപ്പോൾ ഒരു പെൺകുട്ടിയുടെ കണ്ണിൽ കണ്ണുനീർത്തുള്ളികളുണ്ടായിരുന്നു.

ഒരാഴ്ച അവിടെ തമ്പടിച്ച മാദ്ധ്യമങ്ങൾക്ക് 25 പേർ മരിച്ച ട്രെയിനപകടത്തിൻ്റെ തിരിക്കിലേക്ക് പതിയെ ശ്രദ്ധതിരിക്കേണ്ടി വന്നു. അതോടെ പതിയെ പതിയെ വീട്ടിലെ സന്ദർശകരുടെ എണ്ണം കുറഞ്ഞു,

പതിനഞ്ചാമത്തെ ദിവസം അവിടേക്ക് വന്നത് ഖദർ ധരിച്ച കുറെ വേഷങ്ങളായിരുന്നു. അവർ ഗേറ്റ് കടന്നപ്പോഴേ കാറ്റ് വീശി കരിയിലകൾ മുറ്റത്ത് നിന്ന് പറന്നുയർന്നു. വിചാരിക്കാത്ത സമയത്ത് പെയ്ത മഴയിൽ തേച്ച് മിനുക്കിയ ഖദർ മുഴുവൻ കുതിർന്ന് ചുരുങ്ങി.

അവരുടെ കൂടെ വന്ന സഹായികളിലൊരാൾ പീയുഷിനേട് പുറത്ത് വന്ന് അവരോട് സംസാരിക്കാൻ പറഞ്ഞെങ്കിലും പീയുഷ് വന്നില്ല. അവരിലൊരാൾ പീയുഷിനെ കാണാൻ അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ ഫോണിൽ ആരോ ആ വിളിച്ചു. ഫോൺ കയ്യിലെടുത്ത് സംസാരിച്ച അയാളുടെ മുഖം വിവർണ്ണമാകുന്നതും കൂടെ വന്ന അണികളുമായി അയാൾ പെട്ടെന്ന് തിരികെ പോകുന്നതും അകത്തിരുന്ന് പീയുഷ് കണ്ടു.

അവനെ വിളിച്ചൊന്ന് നന്നായി ഭേദ്യം ചെയതാൽ ഇത് തീരാനുള്ളതേ ഉള്ളൂ. പക്ഷെ അവൻ ഓട്ടിസ്റ്റിക് ആണ്. ചിലനേരങ്ങളിൽ അവിടെ ചെല്ലുന്നവരുടെ നേരെ അവൻ കല്ലെറിയാറുണ്ട്.

ഏയ് അങ്ങനെയൊന്നും ഉണ്ടായില്ല. മുറ്റത്തെ മാവിൻ കൊമ്പ് വീണാണ് അന്ന് പ്രശ്നമുണ്ടായത്.

അവിടെയുള്ള സംഭവങ്ങളൊക്കെ ആരാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടക്കിടെ വാർത്താദാരിദ്രം നേരിടുമ്പോൾ ഒരിത്തിരി തീയ് ചേർത്ത് ഏകോപിപ്പിക്കാം

പ്രേരണ ഇപ്പോൾ എവിടെയാണ്. ആദ്യം വന്നവർ വിവാഹാലോചനയുമായി വന്നവരാണ്. അത് മുടങ്ങാനുള്ള ഒരു കാരണം പകിട്ടില്ലാത്ത വീടായിരുന്നു.

രണ്ടാമത് വന്നത് റിപ്പോർട്ടർ ആയിരുന്നില്ല. ചതിക്കാനായി വേഷം മാറി വന്നതാണ്. പക്ഷെ അയാളെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതിന് ശേഷമാണ് പ്രേരണ അപ്രത്യക്ഷയായത്.

പ്രേരണക്കായി ഒന്നോ രണ്ടോ മാദ്ധ്യമങ്ങൾ ഇടയ്ക്കിടെ വന്നു. അവിടെ വന്ന് പോകുന്നവരുടെ ലിസ്റ്റ് ഇടക്കിടെ അപ്ഡേറ്റ് ചെയ്യപ്പെട്ടു. പിന്നെ പിന്നെ അപ്രത്യക്ഷരാകുന്നവരുടെ ലിസ്റ്റിൽ പ്രേരണയുടെ പേരും എഴുതി ചേർക്കപ്പെട്ടു.

പ്രേരണയും പീയുഷും വാടകക്കാരാണെന്നും നഗരത്തിലെ ഏതോ ഇൻഫോർമേഷൻ പാർക്കിൽ ജോലി ചെയ്യുന്നവരാണെന്നും വീട് വാടകയ്ക്ക് കൊടുത്ത പരമേശ്വരൻ്റെ സഹോദരി പറഞ്ഞു. രണ്ട് വർഷമായി അവർ അവിടെ താമസിക്കുന്നുണ്ടെന്നും അവരെക്കൊണ്ട് ഒരു പ്രശ്നവുമുണ്ടായിട്ടെല്ലെന്നും അവർ പറഞ്ഞു.

ഇടക്കിടെ വയസ്സായ ഒരു അമ്മാവൻ അവരെ കാണാൻ വരാറുണ്ടായിരുന്നു. ഭാഷ ഒരു പ്രശ്നമായത് കൊണ്ട് ഞങ്ങളൊക്കെ കണ്ടാൽ ഒന്ന് ചിരിച്ചാലായി. പക്ഷെ ആ പെൺകൊച്ച് പാവമായിരുന്നു.

പ്രേരണയെ കാണാനില്ലെന്ന് പരാതി കൊടുത്തത് അനന്തരാമൻ എന്നൊരു ഐ ടി എഞ്ചിനീയറായിരുന്നു. പ്രേരണയോട് ഗൂഢമായ ഒരിഷ്ടം അയാൾക്കുണ്ടായിരുന്നു. മൂന്ന് മാസം ഫോൺ വിളിച്ചിട്ടും കിട്ടാതായപ്പോൾ അയാളാണ് വിവരം പതിയെ പുറത്ത് വിട്ടതും പൊലിസിൽ ലഭിച്ച പരാതി മൂലം അന്വേഷണം ഉണ്ടായതും. ഏകദേശം മൂന്നോ നാലോ ലക്ഷം പേരെ ഒരു വർഷം കാണാതാകുന്നുണ്ടെന്നും അതിൽ കൂടുതൽ സ്ത്രീകളാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പലപ്പോഴും പരാതിയുമായി വരുന്നവർക്കും ഇതിൽ പങ്കുണ്ടാകും എന്ന് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞത് കേട്ടപ്പോൾ വാദി പ്രതിയാകുവാൻ അധികം താമസമുണ്ടാവില്ല എന്നൊരു ഭീതിയുണ്ടായതിനാൽ അനന്തരാമൻ പ്രേരണയുടെ തിരോധാനസംഭവത്തിൽ പിന്നീട് നിശ്ശബ്ദത പാലിച്ചു.

അനിതസാധാരണമായ ഒരു സംഭവം അവിടെ നടന്നിട്ടും പീയുഷ് ആരോടും ഒന്നും പറയാൻ കൂട്ടാക്കിയില്ല.

കമാനങ്ങളില്ലാത്ത വീടിന് നിഗൂഢതകളുണ്ടെന്ന് ആരൊക്കെയോ പ്രചരിപ്പിച്ചു. ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത തയ്യൽക്കാരൻ അവിടെയിരുന്ന് തയ്ക്കുന്നത് കണ്ടെന്ന് ഒരാൾ പറഞ്ഞു. ജീവിതം പാതി വഴിയിലുപേക്ഷിച്ച് പോയ പാട്ടുകാരൻ അവിടെയിരുന്ന് പാടാറുണ്ടെന്ന് മറ്റൊരാൾ പറഞ്ഞു. രണ്ടാനമ്മ കൊന്ന ഒരു കൊച്ച് കുട്ടി അവിടെയിരുന്ന് കൊത്തങ്കല്ല് കളിക്കുന്നുണ്ടെന്ന് ഒരു കോളേജ് വിദ്യാർത്ഥി പറഞ്ഞു. പാലപ്പൂ തലയിൽ ചൂടിയ ഒരു പെൺകുട്ടിയെ അവിടെ കണ്ടെന്ന് അന്തിക്കള്ള് മോന്തി ആടിയാടിപ്പോയ ഒരാൾ കൂട്ടിച്ചേർത്തു.

പ്രേതകഥ എഴുതുന്ന ഒരാൾ ഐടി പ്രേതത്തെ കാണാനായി ഒരാഴ്ചത്തേക്ക് അവിടെ മുറിയെടുത്ത് താമസിച്ചു. ഇന്ത്യയിലെ യക്ഷികളെ കുറിച്ച് അവഗാഹമുള്ള ഒരാളായിരുന്നു അയാൾ. എട്ടാം നൂറ്റാണ്ടുവരെ തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായാണ് ജൈനമതത്തിൽ യക്ഷികൾക്കുണ്ടായിരുന്ന സ്ഥാനം നേമിനാഥ തീർത്തങ്കരന്റെ രക്ഷാദേവത അംബിക എന്ന കൂശ്മാണ്ഡിനി, പാർശ്വനാഥന്റെ ശാസനദേവതയായ പദ്മാവതി,ചന്ദ്രപ്രഭ തീർത്തങ്കരന്റെ യക്ഷി, ജ്വാലാമാലിനി,മഹാവീരന്റെ യക്ഷി, സിദ്ധായിക, ഇവരെക്കുറിച്ചെല്ലാം അയാൾ പഠനം നടത്തിയിരുന്നു. മൂന്നാം ദിവസം അയാളെ ഒരു പിക്കപ്പ് വാൻ വന്നിടിച്ച് കാലിന് ചതവ് സംഭവിച്ചതിനാൽ ഐ ടി പ്രേതത്തെ കാണാനുള്ള ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിച്ച് അയാൾ തിരികെ പോയി.

ഒളിഞ്ഞും, തെളിഞ്ഞും വീടിനെ ചുറ്റി നടന്നവരെയെല്ലാം പീയുഷ് കാണുന്നുണ്ടായിരുന്നു.

പീയുഷ് ഓട്ടിസ്റ്റിക്കല്ലെന്നും ഡ്രഗ്ഗ് അഡിക്റ്റാണെന്നും മറ്റ് ചിലർ റിപ്പോർട്ടിംഗ് ഏജൻസികളോട് പറഞ്ഞു. നാർക്കോട്ടിക് സെല്ലിൻ്റെ രഹസ്യ ഏജൻ്റുമാർ അത് ശരിയല്ലെന്ന് വസ്തുനിഷ്ഠമായി തെളിയിച്ചെന്ന് വീട്ടിൽ ഒരിക്കൽ പോലും ചെന്നിട്ടില്ലാത്ത ഒരു ഓൺലൈൻ മാദ്ധ്യമം വിശ്വസനീയമായ ഒരു വാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം പീയുഷ് അപ്രത്യക്ഷനായി. നിഗൂഢമായതെന്തോ നടന്നു എന്ന് വിശ്വസിക്കാൻ വ്യഗ്രത കൂട്ടിയ മനുഷ്യർക്കിടയിൽ ഒരു ഹ്യൂമനോയിഡ് കമ്പനിയുടെ ബോർഡ് തെളിഞ്ഞു. പൊലീസും, രഹസ്യാന്വേഷകരും കമ്പനിയുടെ നിർദ്ദേശപ്രകാരമാണ് കേസ്സിൽ കൂടുതൽ ഇടപെടാതിരുന്നത് എന്ന് വ്യക്തമായി. അതൊരു പരീക്ഷണ ട്രയൽ ആയിരുന്നു. പ്രേരണയുടെയും പീയുഷിൻ്റെയും സമാന മാതൃകകളെ കമ്പനി അവരുടെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രണ്ടാം വളവില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുലർച്ചെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം...

ബിജെപിക്ക് ആശ്വാസം; രാജി പിൻവലിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ഒടുവില്‍ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗണ്‍സിലർ ആർ ശ്രീലേഖ രാജി...

വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍നിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റില്‍

പാലക്കാട്‌: വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 43 ലക്ഷം രൂപയും...

മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം. ആഭ്യന്തര മന്ത്രി...

ബെംഗളൂരുവിന്റെ പുതിയ ഗതാഗതകേന്ദ്രമായി ഹൊസ്കോട്ടെ ഒരുങ്ങുന്നു; വരുന്നത് വൻകിട പദ്ധതികൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന...

രണ്ടാം വളവില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുലർച്ചെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം...

ബിജെപിക്ക് ആശ്വാസം; രാജി പിൻവലിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ഒടുവില്‍ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗണ്‍സിലർ ആർ ശ്രീലേഖ രാജി...

വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍നിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റില്‍

പാലക്കാട്‌: വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 43 ലക്ഷം രൂപയും...

മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം. ആഭ്യന്തര മന്ത്രി...

ബെംഗളൂരുവിന്റെ പുതിയ ഗതാഗതകേന്ദ്രമായി ഹൊസ്കോട്ടെ ഒരുങ്ങുന്നു; വരുന്നത് വൻകിട പദ്ധതികൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന...

സേലം ഡിവിഷനിൽ അറ്റകുറ്റപ്പണി; കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

പാലക്കാട്: സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍...

കർണാടകയിൽ മഴ തുടരും; നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ സാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു....

കല ഓണോത്സവം ഇന്ന്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കല ഓണോത്സവം...

Related Articles

Popular Categories