യുഎസിൽ വീണ്ടും വിമാനദുരന്തം; പൈലറ്റുൾപ്പെടെ മുഴുവൻ യാത്രക്കാരും മരിച്ചു

വാഷിങ്‌ടൺ: അലാസ്‌കയില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്ന് തകര്‍ന്ന് വീണ നിലയിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പടെ പത്ത് പേരും മരിച്ചു.

വ്യാഴാഴ്‌ച ഉനലക്ലീറ്റിൽ നിന്ന്‌ നോമിലേക്ക്‌ പോയ വിമാനമാണ്‌ അപകടത്തിൽപ്പെട്ടത്‌. ഒൻപത്‌ യാത്രക്കാരും ഒരു പൈലറ്റും ഉണ്ടായിരുന്ന ബെറിങ്‌ എയറിന്റെ സെസ്ന കാരവൻ ക്രാഫ്റ്റായിരുന്നു ഇത്‌. വാഴാഴ്‌ച ഉച്ച കഴിഞ്ഞ്‌ വിമാനത്തിന്റെ സിഗ്‌നൽ നഷ്‌ടപ്പെടുകയായിരുന്നുവെന്ന്‌ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വിമാനത്തിലുണ്ടായിരുന്ന മൂന്ന്‌ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ്‌ ബിബിസി റിപ്പോർട്ട്‌ ചെയ്യുന്നത്‌. ബാക്കി ഏഴ്‌ പേരുടെ മൃതശരീരങ്ങൾ വിമാനത്തിലാണുള്ളതെന്നും അവർ പറഞ്ഞു. ഈ മൃതദേഹങ്ങൾ വിമാനത്തിൽ നിന്ന്‌ പുറത്തെടുക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്‌.

യുഎസിൽ എട്ട്‌ ദിവസങ്ങൾക്കിടെയുണ്ടായ മൂന്നാമത്തെ വലിയ വിമാന ദുരന്തമാണിത്‌. ജനുവരി 29ന് വാഷിങ്ടണിലും 31ന് ഫിലാഡൽഫിയയിലും വിമാനാപകടങ്ങളുണ്ടായിരുന്നു. വാഷിങ്‌ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചപ്പോൾ ഫിലാഡൽഫിയയിൽ ഏഴ്‌ പേരാണ് മരിച്ചത്. ഈ ദിവസങ്ങൾക്കിടെ യുഎസിൽ പല ചെറു വിമാനങ്ങളും അപകടത്തിൽപ്പെട്ടിട്ടുമുണ്ട്‌.
<BR>
TAGS : PLANE CRASH | AMERICA
SUMMARY : Another plane crash in the US; All passengers including the pilot died

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ 15,000 സർക്കാർ അധ്യാപക നിയമനം: അപേക്ഷകൾ നാളെ മുതൽ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സർക്കാർ സ്കൂളുകളിലേക്ക് 15,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ...

മൈസൂരു കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: മൈസൂരു കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അവാന്ത് ബികെജി...

‘മണ്ണിന മഞ്ച’; കുരീപ്പുഴ കവിതകൾ കന്നഡയിൽ

ബെംഗളൂരു: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ കന്നഡയിലേക്കും. കുരീപ്പുഴ...

എസ്എൻഡിപി വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്‍ വനിതാ വിഭാഗത്തിന്റെ വാര്‍ഷിക പൊതുയോഗവും...

നൈസ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMICP) പദ്ധതി അഥവാ 'നൈസ്' (Nandi...

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച്...

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

Related Articles

Popular Categories