രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യ ഹർജിയിൽ നാളെ വാദം കേൾക്കും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ ജാമ്യഹർജിയിൽ നാളെ കോടതി വാദം കേൾക്കും. ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിൾ ബെഞ്ച് മുമ്പാകെയാണ് വാദം നടക്കുക. ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചെങ്കിലും, വിശദ വാദം കേൾക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും, ജയിലിൽ നിന്ന് മാറ്റിയില്ലെങ്കിൽ തനിക്ക് എന്ത് വേണമെങ്കിലും സംഭവിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നടൻ ജാമ്യാപേക്ഷ നൽകിയത്. ദർശൻ്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ബെള്ളാരി ജയിലധികൃതർക്ക് കോടതി അടുത്തിടെ നിർദേശം നൽകി.

ഇതേതുടർന്ന് ദർശൻ്റെ അഭിഭാഷക സംഘം അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ട് ജഡ്ജിക്ക് സമർപ്പിച്ചിരുന്നു. ജയിൽ ഉദ്യോഗസ്ഥരും റിപ്പോർട്ടിൻ്റെ മുദ്രവച്ച പകർപ്പ് കോടതിയിൽ സമർപ്പിച്ചു. ഇതോടെയാണ് വാദം കേൾക്കുന്നത് ചൊവ്വാഴ്ചത്തേക്ക് തീരുമാനിച്ചത്.

TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Renukaswamy Case, HC to hear Darshan’s bail plea for Oct 29

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോൺബിൽ ഫെസ്റ്റ്; ഇന്ത്യയിലെ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി മലയാളിയായ അലൻ തോമസ് സുനീഷ്

ബെംഗളൂരു: ലോകപ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന...

തൃശൂർ പൂരം കലക്കൽ: തെളിവുകൾ അപര്യാപ്തം, ക്രൈംബ്രാഞ്ച് റിപ്പോർട്ട് മടക്കി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ...

മാലിന്യപ്രശ്നത്തിൽ ലോകായുക്ത ഇടപെടൽ; ബെംഗളൂരുവിൽ ഒറ്റദിവസം നീക്കിയത് 80 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിൽ ലോകായുക്തയുടെ ഇടപെടലിനെത്തുടർന്ന് ഷെട്ടിഹള്ളി വാർഡിൽ ഒറ്റദിവസം നീക്കിയത്...

പഞ്ചാബില്‍ തീര്‍ഥാടന ബസുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ ദേശീയപാത 54-ൽ രണ്ട് തീർഥാടന...

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു പിടിയിൽ; അറസ്റ്റിലായത് ഹൈദരാബാദിൽ നിന്ന്

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട്...

ഫുജൈറ ദുരന്തം: മരിച്ചത് പത്ത് യുഎഇ സ്വദേശികളും നാല് ഇന്ത്യൻ പ്രവാസികളും

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഷെയ്ഖ് ഖലീഫ റോഡിലുണ്ടായ വലിയ വാഹനാപകടത്തില്‍ 10...

മൈ​സൂ​രു​വി​ലെ പ​മ്പി​ൽ എ​ഥ​നോ​ളി​ന്റെ അ​ള​വ് കൂ​ടു​ത​ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ബി​പി​സി​എ​ൽ

ബെംഗളൂരു: മൈസൂരുവിലെ പെട്രോൾ പമ്പിൽ വിതരണം ചെയ്യുന്ന ഇ-20 (E20) പെട്രോളിൽ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായതോ ലഘുവായതോ ആയ മഴയ്ക്ക്...

Related Articles

Popular Categories