സവാള വില കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ സവാള വില കുതിക്കുന്നു. പച്ചക്കറി വിപണിയില്‍ കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെയാണ് വില. കാലാവസ്ഥ പ്രശ്നം മൂലം മഹാരാഷ്ട്രയില്‍ സവാളയുടെയും ഉള്ളിയുടെയും ഉല്‍പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാൻ കാരണം. ഒരിടവേളയ്ക്കു ശേഷമാണ് ഇപ്പോള്‍ വില കുതിക്കുന്നത്.

സവാള ക്വിൻ്റലിന് 5400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാർക്കറ്റുകളില്‍ വ്യാപാരികള്‍ ലേലം ചെയ്യുന്നത്. മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ 25% മാത്രമാണ് മഹാരാഷ്ട്രയില്‍ ഇത്തവണ ഉത്പാദനം. ഉല്‍പാദനം കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല.

TAGS : ONION | LATEST NEWS
SUMMARY : Onion price increased

LEAVE A REPLY

Please enter your comment!
Please enter your name here