സ്വർണക്കടത്ത് കേസ്; സാഹിൽ ജയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട കേസിൽ കൂട്ടുപ്രതി സാഹില്‍ സക്കറിയ ജെയിൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് വിധി. കേസിന്റെ ഗൗരവവും ഇന്ത്യയിലും വിദേശത്തും പ്രവർത്തിക്കുന്ന സ്വർണക്കടത്ത് ശൃംഖലയിൽ സാഹിലിന്റെ പങ്കും കണക്കിലെടുത്താണ് തീരുമാനം. മാര്‍ച്ച് മൂന്നിന് ഡിആര്‍ഐയുടെ പിടിയിലായ നടി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിൽ കഴിയുകയാണ്.

14.2 കിലോ ഗ്രാം സ്വര്‍ണവുമായാണ് രന്യയെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ട ദിവസം രന്യക്കൊപ്പം ബെല്ലാരി സ്വദേശിയായ വ്യവസായി സാഹില്‍ സക്കറിയ ജെയ്‌നാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നയാളാണ് സാഹില്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കര്‍ണാടക പോലീസ് ഹൗസിങ് കോര്‍പറേഷന്‍ ഡിജിപി രാമചന്ദ്രറാവുവിന്റെ വളര്‍ത്തുമകളാണ് രന്യ.

സ്വര്‍ണക്കടത്തിന് വളര്‍ത്തച്ഛന്റെ പേരും പിടിപാടും രന്യ ഉപയോഗിച്ചിരുന്നതായും ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പേര് പറഞ്ഞ് ഗ്രീന്‍ചാനല്‍ വഴിയാണ് സുരക്ഷാ പരിശോധന ഇല്ലാതെ രന്യ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്നിരുന്നത്. സംഭവത്തിന് പിന്നാലെ രാമചന്ദ്രറാവുവിന് നിര്‍ബന്ധിത അവധി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

TAGS: KARNATAKA | GOLD SMUGGLING
SUMMARY: Court denies bail for Sahil Jain in GOLD smuggling

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബസ് ചാർജ്ജ് വർധന പരിഗണനയിൽ; ഗതാഗത മന്ത്രി ബൈരതി സുരേഷ് 

ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അതേസമയം...

യുദ്ധഭീതി ഒഴിയുന്നു;  യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

വാഷിംഗ്ടൺ : ഗൾഫ് മേഖലയിൽ നിലനിന്നിരുന്ന സൈനിക നടപടികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കുമായി...

കോൺഗ്രസ് എം.എൽ.എ.ക്കു നേരേ ചെരിപ്പേറ്: നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: ജെ.ഡി.എസ്. നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

2.18 കിലോമീറ്റർ ഹെബ്ബാൾ – വെറ്ററിനറി കോളജ് ഇരട്ടതുരങ്കപാത: ശിലസ്ഥാപനം നിർവഹിച്ചു

ബെംഗളൂരു: ഹെബ്ബാൾ ജങ്ഷൻ മുതൽ വെറ്ററിനറി കോളജ് വരെയുള്ള 2.18 കിലോമീറ്റർ...

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം -വെള്ളാപ്പള്ളി

ബെംഗളൂരു: ഈഴവ-തിയ്യ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം...

ഇൻജറി ടൈമിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കാനഡ പ്രീ-ക്വാർട്ടറിൽ

ലോസാഞ്ചലസ്: ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് അവസാനിപ്പിച്ച് കാനഡ പ്രീക്വാർട്ടറിൽ. റൗണ്ട്...

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് വിദ്യാർഥികൾ മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ...

Related Articles

Popular Categories