ബഹ്റൈനില്‍ വീണ്ടും ഇറാന്‍റെ ഡ്രോണ്‍ ആക്രമണം; അതീവ ജാഗ്രതാ നിര്‍ദേശം

മനാമ: ബഹ്‌റൈനില്‍ സ്ഫോടനങ്ങളും അപായസൈറണുകളും മുഴങ്ങി. ബഹ്‌റൈന്റെ അല്‍ റിഫാ ഹെലികോപ്റ്റർ താവളത്തിലെ യുഎസ് റഡാർ സംവിധാനത്തിന് നേരെ ആറ് ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ വാദം. രാജ്യത്തെ യുഎസ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു.

എന്നാല്‍, ആക്രമണങ്ങള്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി ബഹ്‌റൈൻ പ്രതിരോധ സേന അറിയിച്ചു. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചു. പുലർച്ചെ നാലോടെയും രാവിലെ 6.30ഓടെയും സ്ഫോടനശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച്‌ എഎഫ്പി റിപ്പോർട്ട് ചെയ്തു. ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ പിന്തുടരണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണെന്നും അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കി. എട്ടുമാസമായി തുടരുന്ന യുദ്ധത്തിനിടെ ഗള്‍ഫ് മേഖലയിലെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഊർജ കേന്ദ്രങ്ങള്‍, യുഎസ് സൈനിക കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് യുദ്ധം ആരംഭിച്ചത്.

വെള്ളിയാഴ്ചയും ബഹ്‌റൈനിലെ യുഎസ് മുന്നറിയിപ്പ് റഡാർ സംവിധാനത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടിരുന്നു. രണ്ട് ഇറാനിയൻ ഡ്രോണുകള്‍ വെടിവച്ചിട്ടതായി യുഎസ് സൈന്യവും അറിയിച്ചു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് വ്യക്തമാക്കി.

SUMMARY: Another Iranian drone attack in Bahrain; high-alert warning issued

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാവേലിക്കരയില്‍ കൊടുംക്രൂരത; ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച്‌ കൊന്നു

ആലപ്പുഴ: മാവേലിക്കരയില്‍ കുഞ്ഞിനെ പിതാവ് തറയിലടിച്ച്‌ കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവായ അസം...

നാല് രൂപയ്ക്ക് പകരം 11 രൂപ; വിഇഎച്ച്‌ ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയതില്‍ അഴിമതിയെന്ന് പിണറായി

തിരുവനന്തപുരം: വിഇഎച്ച്‌ ഗ്ലോബല്‍ കമ്പനിയില്‍ നിന്ന് ടെണ്ടറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ...

സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13-കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ഇലക്‌ട്രിക് പോസ്റ്റിലെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13കാരന്‍...

പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനം പുണെയില്‍ അടിയന്തരമായി തിരിച്ചിറക്കി

ഡൽഹി: പറന്നുയർന്ന ഉടനെ ലാൻഡിങ് ഗിയറില്‍ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇൻഡിഗോ...

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുകയാണ്. ഞായറാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക...

മിയാമി വിമാനത്താവളത്തില്‍ ചരക്കുവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ചു

വാഷിങ്ടൺ : മയാമി വിമാനത്താവളത്തിൽ ചരക്കുവിമാനവും യാത്രാവിമാനവും തമ്മിൽ കൂട്ടിയിടിച്ചു. ശനിയാഴ്ച...

ഹോൺബിൽ ഫെസ്റ്റ്; ഇന്ത്യയിലെ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി മലയാളിയായ അലൻ തോമസ് സുനീഷ്

ബെംഗളൂരു: ലോകപ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന...

തൃശൂർ പൂരം കലക്കൽ: തെളിവുകൾ അപര്യാപ്തം, ക്രൈംബ്രാഞ്ച് റിപ്പോർട്ട് മടക്കി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ...

Related Articles

Popular Categories